
കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കത്തിനശിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6 മണിയോടെ കുഴിമതിക്കാട് ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി മനുവിന്‍റെ കാറാണ് കത്തിയത്. മനുവും സഹോദരിയുമാണ് കാറിലുണ്ടായിരുന്നത് അംബിപൊയ്ക – കുഴിമതിക്കാട് റോഡ് വഴി കരീപ്ര ഭാഗത്തേക്ക് വരികയായിരുന്നു. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇരുവരും കാറിൽ നിന്ന് ചാടി ഇറങ്ങിയതിന് പിന്നാലെയാണ് തീ പിടിച്ചത്. നിമിഷ നേരം കൊണ്ട് തീ ആളിപ്പടരുകയും ചെയ്തു. കുണ്ടറയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. കാർ പൂർണമായും കത്തി നശിച്ചു. ബാറ്ററിയിൽ നിന്നുള്ള ഷോർട് സർക്യൂട്ട് ആകാം അപകടകാരണമെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam