ലൈംഗിക അധിക്ഷേപ പരാമര്‍ശം; ഖേദപ്രകടനം നടത്തി എംഎസ്എഫ് നേതാക്കള്‍, പരാതി പിന്‍വലിക്കില്ലെന്ന് ഹരിത

By Web TeamFirst Published Aug 26, 2021, 12:56 PM IST
Highlights

എംഎസ്എഫിൻ്റെ സംസ്ഥാന ജില്ലാ കമ്മറ്റികളിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. ഇതിനായി ഭരണഘടനയിൽ മാറ്റം വരുത്തുമെന്നും ലീഗ് അറിയിച്ചു. 

കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ ഹരിതയുടെ പരാതി ഒത്തുതീർത്തതായി മുസ്ലിം ലീഗ്. ആരോപണ വിധേയരായ നേതാക്കൾ മാപ്പ് പറഞ്ഞെന്ന് വ്യക്തമാക്കിയും ഹരിത കമ്മറ്റി മരവിപ്പിച്ച തീരുമാനം പിൻവലിച്ചുമാണ് ലീഗ് ഒത്തുതീർപ്പുണ്ടായെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പരാതി പിൻവലിക്കില്ലെന്ന് ഹരിത വ്യക്തമാക്കി.

ലീഗ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എംഎസ്എഫിന്‍റെ പ്രസിഡണ്ട് അടക്കം ആരോപണ വിധേയരായ മൂന്നുപേര്‍ മാപ്പ് പറഞ്ഞതായി വ്യക്തമാക്കുന്നു. മറ്റു നടപടികൾ ഇവർക്കെതിരെ ഇല്ല. ഹരിത കമ്മറ്റി പുനസ്ഥാപിക്കും. ഹരിതയുടെ നേതാക്കളെ കൂടി ഉൾപ്പെടുത്തി എംഎസ്എഫ് കമ്മറ്റികൾ പുനസ്ഥാപിക്കും. എന്നാൽ അടിച്ചേൽപ്പിച്ച തീരുമാനമാണിതെന്നാണ് ഹരിതയുടെ പക്ഷം. 

പരാതി പിൻവലിക്കില്ലെന്ന ഹരിതയുടെ നിലപാട് കാര്യമായി എടുക്കുന്നില്ലെന്നാണ് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചത്. പരാതിക്കാരെ ഒരുമിച്ച് ഇരുത്തിയാണ് തീരുമാനം എടുത്തതെന്നും പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയുന്ന ഉചിതമായ തീരുമാനമാണിതെന്നും എം കെ മുനീര്‍ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!