കെസി വേണുഗോപാലിന്‍റെ ട്യൂഷൻകേരളത്തിനാവശ്യമില്ല,രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് രാജിവെച്ച് ബിജെപിയുടെ ഏജന്‍റ് പണിയാണ് ചെയ്യുന്നതെന്ന് മുഹമ്മദ് റിയാസ്

Published : Jun 19, 2025, 11:13 AM ISTUpdated : Jun 19, 2025, 11:18 AM IST
Riyas against KC

Synopsis

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം കൊള്ളേണ്ടയിടത്തു തന്നെ കൊണ്ടിട്ടുണ്ട്.

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധത്തെച്ചൊല്ലിയുള്ള സിപിഎം കോണ്‍ഗ്രസ് വാക്പോര് തുടരുന്നു. സുന്ദരയ്യയുടെ രാജിക്കത്തിലെ പരാമര്‍ശം മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ച കെസി വേണുഗോപാലിന് മറുപടിയുമായി മുഹമ്മദ് റിയാസ് രംഗത്തെത്തി.രാജസ്ഥാനിൽ നിന്നുള്ള തന്‍റെ  രാജ്യസഭാ സീറ്റ് രാജിവെച്ച് ബിജെപിക്ക് ദാനം നൽകിയ എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയുടെ “ട്യൂഷൻ” മതനിരപേക്ഷ കേരളത്തിനാവശ്യമില്ലെന്ന് മുഹമ്മദ് റിയാസ്   പറഞ്ഞു. ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ “കൈ” സഹായം നൽകിയവർ ബിജെപിയുടെ ഏജന്റ് പണിയാണു ചെയ്യുന്നതെന്ന് സാധാരണ കോൺഗ്രസ്സ് പ്രവർത്തകർ പോലും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. 

രാജസ്ഥാനിലെ രാജ്യസഭാ സീറ്റിൽ പിന്നീട് വിജയിച്ച ബിജെപിയുടെ രവനീത് സിംഗ് ബിട്ടു നിലവിൽ ബിജെപിയുടെ കേന്ദ്രമന്ത്രിയാണ്‌. ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷൻ എഐസിസി സംഘടനാ ജനറൽ സെക്രട്ടറിക്കായിരുന്നുവെന്ന് അവിടത്തെ കോൺഗ്രസ്സ് നേതാക്കൾ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. ഏതായാലും മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം കൊള്ളേണ്ടയിടത്തു തന്നെ കൊണ്ടിട്ടുണ്ടെന്നും മുഹമ്മദ്  റിയാസ് സമൂഹമാധ്യമത്തില്‍ കുറിച്ചു

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു