
കൊച്ചി: പാർലമെന്‍ററി ഉപസമിതിയുടെ സിറ്റിംഗിൽ മുല്ലപ്പെരിയാർ വിഷയവും ചർച്ചയ്ക്ക്. നാളെ മൂന്നാറിൽ തുടങ്ങുന്ന ജലവിഭവ വിഷയങ്ങൾക്കുള്ള പാർലമെന്‍ററി സമിതിയുടെ അജണ്ടയിൽ മുല്ലപ്പെരിയാർ വിഷയവും ഉൾപ്പെടുത്തി. ജെബി മേത്തർ എംപിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി
മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിൻറെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തിൽ ആവശ്യപ്പെടും. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന ആവശ്യവും ചർച്ചയാവും. രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലുള്ള പാർലമെൻററി ഉപസമിതി വിളിച്ചുചേർത്ത യോഗത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി രൂപീകരിച്ച കേരളത്തിന്‍റെ പ്രതിനിധിയെ ഒഴിവാക്കിയ ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി മന്ത്രി മോൻസ് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും അതിനായി പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി കേരളത്തിന്‍റെ പ്രതിനിധിയെ അതിവേഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ കേരള സർക്കാറിനെ പ്രതിനിധീകരിച്ചിരുന്ന ടി ആർ. ശിവരാജിനെ ആണ് ഏകപക്ഷീയമായി മാറ്റിയത്. തുടർന്ന് മന്ത്രി മോൻസ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി ആർ പാട്ടീലിന് കത്തയച്ചിരുന്നു. സംസ്ഥാന സർക്കാർ അഡിഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടിക്കും എതിർപ്പ് ഉന്നയിച്ച് കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ അംഗത്തെ നാമനിർദേശം ചെയ്യാൻ കേന്ദ്രം നടപടി സ്വീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam