കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാനായി ദില്ലിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി. സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമാണ് ഇതിന് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാനായി ദില്ലിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി. ബുക്കിംഗിനായി മുൻകൂർ നൽകിയ 10 ലക്ഷം രൂപ റെയിൽവേ തിരികെ നൽകി. സെപ്റ്റംബർ ഒന്നിന് രാംലീല മൈതാനിയിലാണ് സമരം നിശ്ചയിച്ചിരുന്നത്. സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമാണ് ഇതിന് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു
ട്രെയിനിൽ ദില്ലിയിൽ പോകാനാണ് തീരുമാനിച്ചിരുന്നത്. 22 ബോഗികൾ ഉള്ള ട്രെയിൻ ആണ് ബുക്ക് ചെയ്തത്. ഇതിനായി 10 ലക്ഷം രൂപ റെയിൽവേക്ക് നൽകിയിരുന്നു. എന്നാൽ ഇന്നലെ ആ തുക ബാങ്കിൽ തിരികെ വന്നു. ഏതോ ഒരു അക്കൗണ്ടിൽ നിന്നാണ് 10 ലക്ഷം രൂപ വന്നതെന്നും പ്രത്യേക ട്രെയിൻ റദ്ദാക്കിയ അറിയിപ്പ് കിട്ടിയത് ഇന്നലെ ആണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം ജനങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ മുന്നോട്ട് പോകാൻ ആണ് തീരുമാനമെന്നും സാധ്യമായ എല്ലാ വഴിയിൽ കൂടിയും ദില്ലിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
