മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയായി

By Web TeamFirst Published Aug 12, 2020, 7:56 AM IST
Highlights

ജലനിരപ്പ് 138 അടിയിലെത്തുമ്പോൾ വെള്ളം ഒഴുക്കിവിട്ട് ആശങ്ക പൂർണ്ണമായും ഇല്ലാതാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്  136.95 അടിയിലെത്തി. എന്നാൽ മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത് പെരിയാറിന്റെ തീരത്തുള്ളവർക്ക് ആശ്വാസമാവുകയാണ്. നീരൊഴുക്കും, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഇപ്പോൾ ഏതാണ്ട് സമാനമാണ്. ഇത് ജലനിരപ്പ് ക്രമാതീതമായി കൂടുന്നത് തടയാൻ സഹായിക്കുന്നുണ്ട്.

ജലനിരപ്പ് 138 അടിയിലെത്തുമ്പോൾ വെള്ളം ഒഴുക്കിവിട്ട് ആശങ്ക പൂർണ്ണമായും ഇല്ലാതാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ജില്ലാഭരണകൂടവും മുല്ലപ്പെരിയാർ ഉപസമിതിയിലെ കേരള പ്രതിനിധികളും തമിഴ്നാടിനോട് ആവശ്യപ്പെട്ടു. എന്നാൽ വരും ദിവസങ്ങളിലെ മഴ നോക്കി മാത്രമേ ഇക്കാര്യത്തിൽ തമിഴ്നാടിന്റെ തീരുമാനമുണ്ടാവൂവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പ്. 

click me!