ആലപ്പുഴയിലെ പരാജയം അപ്രതീക്ഷിതം, എംപിമാര്‍ ലോക്സഭാ സമ്മേളനത്തില്‍ ഉടനീളം പങ്കെടുക്കണമെന്ന് മുല്ലപ്പള്ളി

Published : Jun 17, 2019, 01:01 PM ISTUpdated : Jun 17, 2019, 01:12 PM IST
ആലപ്പുഴയിലെ പരാജയം അപ്രതീക്ഷിതം, എംപിമാര്‍ ലോക്സഭാ സമ്മേളനത്തില്‍ ഉടനീളം പങ്കെടുക്കണമെന്ന് മുല്ലപ്പള്ളി

Synopsis

ആലപ്പുഴയിലെ കോൺഗ്രസ്സിൽ തിരുത്തൽ നടപടിക്കുള്ള റിപ്പോർട്ടായിരിക്കും ഉണ്ടാവുക.  കെവി തോമസിനാണ് അന്വേഷണ ചുമതലയെന്നും മുല്ലപ്പള്ളി

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ യുഡിഎഫ് നേരിട്ട പരാജയം അപ്രതീക്ഷിതമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ മാസം അവസാനത്തോടെ ആലപ്പുഴ തോൽവിയിലുള്ള റിപ്പോർട്ട് കിട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.  

ആലപ്പുഴയിലെ കോൺഗ്രസ്സിൽ തിരുത്തൽ നടപടിക്കുള്ള റിപ്പോർട്ടായിരിക്കും ഉണ്ടാവുക.  കെവി തോമസിനാണ് അന്വേഷണ ചുമതല. ലോക്സഭാ സമ്മേളനത്തില്‍ ഉടനീളം എംപിമാര്‍ പങ്കെടുക്കണം. എന്നാല്‍ രാഹുൽ ഗാന്ധിക്ക് സമയ പരിമിതിയുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

അതേസമയം കേരളാ കോൺഗ്രസ്സിന്‍റേത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. പാര്‍ട്ടിയിലെ പ്രതിസന്ധി സൗഹൃദമായി പരിഹരിക്കണം. പ്രശ്നങ്ങള്‍ രമമ്യമായി തീർക്കാനുള്ള പക്വത കേരളാ കോൺഗ്രസ്സിനുണ്ട്. പിജെ ജോസഫുമായും ജോസ് കെ മാണിയുമായും സംസാരിച്ചിരുന്നു. ഉമ്മൻചാണ്ടി ഇരു നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. 

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'