'പ്രവാസികളുടെ കണ്ണീരിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും താന്തോന്നിത്തരവും', വിമര്‍ശനവുമായി മുല്ലപ്പള്ളി

By Web TeamFirst Published Jun 25, 2020, 12:04 PM IST
Highlights

'പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും താന്തോന്നിത്തരവുമാണ്. കൊവിഡ് കാലം നാടിന് ദുരിതമാണെങ്കിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും കൊയ്ത്തുകാലമാണ്'. 

തിരുവനന്തപുരം: പ്രവാസി വിഷയത്തില്‍ മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവാസികളെ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ച് പറഞ്ഞവർ ഇപ്പോൾ യൂ ടേൺ അടിച്ചുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും താന്തോന്നിത്തരവുമാണ്. കൊവിഡ് കാലം നാടിന് ദുരിതമാണെങ്കിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും കൊയ്ത്തുകാലമാണ്. 

'കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം'; പത്ര വാര്‍ത്തയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി

നോർക്ക അഞ്ച് ലക്ഷം പേരേ തിരികെ കൊണ്ട് വരാൻ രജിസ്ടേഷൻ നടത്തി എന്നാണ് പറഞ്ഞത്. കൊട്ടിഘോഷിച്ച് സ്വീകരിക്കാൻ തയാറെന്ന് പറഞ്ഞവർ യു ടേൺ അടിച്ചു. വിമാന കമ്പനികൾ പിപി ഇ കിറ്റിന്‍റെ ചിലവ് വഹിക്കണമെന്ന് പറയുന്നത് അതിന്‍റെ പേരിൽ തർക്കമുണ്ടാക്കി വൈകിപ്പിക്കാനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

മുതലെടുപ്പ് കൊവിഡിനേക്കാള്‍ അപകടം; യാത്ര മുടങ്ങിയതുകൊണ്ട് ഒരു പ്രവാസിയും മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

 

 

 

 

 

 

click me!