'വ്യാജ ഇ-മെയില്‍ ഉപയോഗിച്ച് തന്റെ പേരിൽ പണം തട്ടിപ്പ്', മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി മുല്ലപ്പള്ളി

Published : May 16, 2021, 04:18 PM ISTUpdated : May 16, 2021, 05:00 PM IST
'വ്യാജ ഇ-മെയില്‍ ഉപയോഗിച്ച് തന്റെ പേരിൽ പണം തട്ടിപ്പ്', മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി മുല്ലപ്പള്ളി

Synopsis

കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതായി സഹപ്രവര്‍ത്തകരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം

തിരുവനന്തപുരം: വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് തന്‍റെ പേരില്‍ ധനസഹായാഭ്യര്‍ത്ഥന നടത്തി വ്യാപകമായി പണം തട്ടിപ്പ് നടക്കുന്നതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയതായും മുല്ലപ്പള്ളി അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതായി സഹപ്രവര്‍ത്തകരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തന്‍റെ പേരില്‍ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രിക്കും കേരള പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം