ഷാനിമോള്‍ ഉസ്‍മാന്‍റെ തോല്‍വി; കെ വി തോമസ് കമ്മിറ്റി റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നതായി മുല്ലപ്പള്ളി

Published : Jul 02, 2019, 05:54 PM IST
ഷാനിമോള്‍ ഉസ്‍മാന്‍റെ തോല്‍വി; കെ വി തോമസ് കമ്മിറ്റി റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നതായി മുല്ലപ്പള്ളി

Synopsis

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ അടക്കം വീഴ്ചവരുത്തിയെന്നാണ് കെ വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്.

തിരുവനന്തപുരം: ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്‍റെ പരാജയകാരണം സംഘടനാപരമായ വീഴ്ചയെന്ന കോൺഗ്രസ് അന്വേഷണസമിതി റിപ്പോർട്ട് കെപിസിസി പ്രസിഡന്‍റിന് കൈമാറി. റിപ്പോര്‍ട്ട്  ഗൗരവമായി കാണുന്നതായും റിപ്പോര്‍ട്ട് പഠിച്ച ശേഷം നാളെ തന്നെ നടപടിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. മുൻ കാല റിപ്പോർട്ടുകളുടെ ഗതി ഉണ്ടാകില്ല. ശുപാര്‍ശകള്‍ പരമാവധി നടപ്പാക്കുമെന്നും റിപ്പോര്‍ട്ട് പരസ്യമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ അടക്കം വീഴ്ചവരുത്തിയെന്നാണ് കെ വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. മുൻ എംപി കെ വി തോമസ്, പി സി വിഷ്ണുനാഥ്, കെ പി കുഞ്ഞിക്കണ്ണൻ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ആലപ്പുഴ തോൽവിയെക്കുറിച്ച് അന്വേഷിച്ചത്. ആറ് ദിവസം ജില്ലയിൽ ക്യാമ്പ് ചെയ്ത് ആലപ്പുഴ  മണ്ഡലത്തിലെ മുഴുവൻ നേതാക്കളിൽ നിന്നും സമിതി തെളിവെടുത്തു.

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പലപ്പോഴും താൻ ഒറ്റയ്ക്കായിരുന്നുവെന്ന് സ്ഥാനാർഥി തന്നെ അന്വേഷണ സമിതിയോട് വ്യക്തമാക്കിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ തുടങ്ങി ബൂത്ത് തലം വരെ പ്രവ‍ർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച ഉണ്ടായെന്ന് സമിതിയുടെ റിപ്പോർട്ടിലുണ്ട്. ബൂത്ത് തലത്തിൽ മതിയായ പ്രവർത്തനഫണ്ട് ലഭ്യമാക്കിയിട്ടും മിക്കവയും നിർജീവമായിരുന്നു.

ഭൂരിപക്ഷം കുറഞ്ഞുപോയ ചേർത്തല, കായംകുളം നിയമസഭാമണ്ഡലങ്ങളിലെ  കമ്മിറ്റികൾക്കെതിരെ കർശന നടപടി വേണം. ലോക്സഭാ  തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംഘടനാസംവിധാനത്തിൽ  അഴിച്ചുപണി വേണമെന്നും റിപ്പോ‍ർട്ട് ശുപാർശ ചെയ്യുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്: 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടു, അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം
ഭക്ഷണം കൊടുക്കാൻ അതി വേഗത വേണ്ട, അപകടകരമായ 'ഡെലിവറി' ഓട്ടം ഇനി വേണ്ട! പൂട്ടിട്ട് എംവിഡി, ഭക്ഷണ വിതരണ കമ്പനികൾക്ക് നോട്ടീസ്