സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഭാഗികമായി തടസപ്പെട്ടു

Published : Jul 02, 2019, 04:28 PM ISTUpdated : Jul 02, 2019, 04:32 PM IST
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഭാഗികമായി തടസപ്പെട്ടു

Synopsis

മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന ആര്‍ബിഐയുടെ സെര്‍വറുകളിലുണ്ടായ തകരാറാണ് കേരളത്തിലെ ഉദ്യോഗസ്ഥരുടെ ശമ്പളവിതരണത്തിന് തടസമായത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ബാങ്ക് വഴി ശമ്പളം വാങ്ങുന്ന ജീവനക്കാരിൽ ഒരു വിഭാഗത്തിനാണ് ശമ്പളം മുടങ്ങിയത്. ട്രഷറിയിൽ നിന്നും റിസർവ് ബാങ്കിലേക്ക് പണം മാറുന്ന ഇ-കുബേർ സോഫ്റ്റുവയറിലുണ്ടായ തകരാണ് ശമ്പളം മുടങ്ങാനിടയാക്കിയതെന്ന് ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

മുംബൈയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് സോഫ്റ്റ്വയർ തകരാറിലായതാണ് ശമ്പളവിതരണം തടസപ്പെടാന്‍ കാരണമെന്നാണ് ആര്‍ബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. നാളെ ഉച്ചയോടെ തകരാർ പരിഹരിച്ച് ശമ്പളം വിതരണം പൂര്‍ത്തിയാക്കുമെന്നും ആർബിഐ  അറിയിച്ചിട്ടുണ്ട്. അതേസമയം ട്രഷറി വഴി ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് സാധാരണ പോലെ തന്നെ ശമ്പളം കിട്ടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി
കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും