600ലധികം കുടുംബങ്ങള്‍, 400ലധികം ദിവസങ്ങള്‍, ഒടുവിൽ സമരത്തിന് പര്യവസാനം; മുനമ്പം ഭൂസമരം ഞായറാഴ്ച അവസാനിപ്പിക്കാൻ തീരുമാനം

Published : Nov 28, 2025, 11:14 PM IST
MUNAMBAM

Synopsis

വഖഫ് വിവാദത്തെ തുടര്‍ന്ന് മുനമ്പത്തെ അറുന്നൂറിലേറെ കുടുംബങ്ങള്‍ നാനൂറ് ദിവസത്തിലേറെയായി നടത്തി വന്നിരുന്ന സമരം ഞായറാഴ്ച അവസാനിപ്പിക്കും. സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് രാത്രി ചേര്‍ന്ന സമരസമിതി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

കൊച്ചി: വഖഫ് വിവാദത്തെ തുടര്‍ന്ന് മുനമ്പത്തെ അറുന്നൂറിലേറെ കുടുംബങ്ങള്‍ നാനൂറ് ദിവസത്തിലേറെയായി നടത്തി വന്നിരുന്ന സമരം ഞായറാഴ്ച അവസാനിപ്പിക്കും. സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് രാത്രി ചേര്‍ന്ന സമരസമിതി കോര്‍ കമ്മിറ്റി യോഗത്തിലാണ് സമരം ഞായറാഴ്ച അവസാനിപ്പിക്കാൻ അന്തിമ തീരുമാനമെടുത്തത്.മുനമ്പം തീരത്ത് താമസിക്കുന്ന ഏകദേശം 250 ഓളം വരുന്ന കുടുംബങ്ങൾ കുഴുപ്പിള്ളി,പള്ളിപ്പുറം വില്ലേജുകളിലായി കരമടച്ചു കഴിഞ്ഞു. ഭൂമി പോക്ക് വരവിന് ഹെൽപ് ലൈൻ തുറക്കാമെന്ന് മന്ത്രി പി രാജീവ് ഉറപ്പ് നൽകിയതായി സമരസമിതി അറിയിച്ചു. നിയമ മന്ത്രി പി രാജീവ്, വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് സമരപ്പന്തലിൽ എത്തി സമരം ഇരിക്കുന്നവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കും. 2024 ഒക്ടോബര്‍ 13 ന് തുടങ്ങിയ മുനമ്പം ഭൂസമരമാണ് 413 ാം ദിവസം പര്യവസാനിക്കുന്നത്. 

വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച ഭൂമിയിലെ താമസക്കാര്‍ക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കാൻ സമര സമിതി തീരുമാനിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡിന്‍റെ ആസ്തിക്കണക്കില്‍ നിന്ന് വിവാദ ഭൂമി പൂര്‍ണമായും ഒഴിവാക്കും വരെ സമരം തുടരണമെന്ന ആവശ്യവും ഒരു വിഭാഗം സമരക്കാര്‍ നേരത്തെ ഉന്നയിച്ചിരുന്നെങ്കിലും കോര്‍ കമ്മിറ്റി യോഗത്തില്‍ വിശദമായ കൂടിയാലോചനയ്ക്കുശേഷം സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 

മുനമ്പം ജനതയെ കുടിയിറക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടെന്നാണ് ഇന്ന് നിയമമന്ത്രി പി.രാജീവ് അവകാശപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തില്‍ പുതിയ സാഹചര്യത്തിന്‍റെ രാഷ്ട്രീയ ആനുകൂല്യം കൂടി ലക്ഷ്യമിട്ടാണ് മന്ത്രി പി.രാജീവിന്‍റെ പ്രസ്താവന. സമര സമിതി കണ്‍വീനര്‍ ജോസഫ് ബെന്നിയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാനുളള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നു. ഈ വിഷയമടക്കം ഉന്നയിച്ച് സമര സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച ബിജെപി അനുകൂലികളില്‍ ചിലര്‍ സമര സമിതിയില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സമര സമിതിയിലെ രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സമരം അവസാനിപ്പിക്കാനുള്ള നിര്‍ണായക തീരുമാനമുണ്ടാകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം