Latest Videos

'സതീശന് മുഖ്യമന്ത്രിയുടെ നാവ്, പിണറായിപ്പേടിയും', ഡി. ലിറ്റ് വിവാദത്തിൽ വി മുരളീധരൻ

By Web TeamFirst Published Jan 2, 2022, 3:27 PM IST
Highlights

'ഡി-ലിറ്റ് ശുപാശ നൽകാനുള്ള അവകാശം ഗവർണർക്കുണ്ട്. നിർദ്ദേശമല്ല. ശുപാർശയാണ് അദ്ദേഹം നൽകിയത്. പ്രതിപക്ഷനേതാവിന് വിവരമില്ല. ശുപാർശയാണ് നൽകിയതെന്നെങ്കിലും പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്നും മുരളീധരൻ'

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ്  (D Litt Controversy) നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന വക്കീലായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നുവെന്ന് മുരളീധരൻ പരിഹസിച്ചു. 

'ഡി-ലിറ്റ് ശുപാശ നൽകാനുള്ള അവകാശം ഗവർണർക്കുണ്ട്. നിർദ്ദേശമല്ല. ശുപാർശയാണ് അദ്ദേഹം നൽകിയത്. പ്രതിപക്ഷനേതാവിന് വിവരമില്ല. ശുപാർശയാണ് നൽകിയതെന്നെങ്കിലും പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്നും മുരളീധരൻ പറഞ്ഞു. 'പിണറായിയെ പേടിയാണ് പ്രതിപക്ഷ നേതാവിന്'. അതാണ് ഗവർണർക്കെതിരായ വിമർശനങ്ങളിൽ നിന്ന് മനസിലാകുന്നത്'. മുഖ്യമന്ത്രിയുടെ നാവായി വി ഡി സതീശൻ മാറിയെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, ഗവർണറെ അവഹേളിച്ചതിലൂടെ ഭരണഘടനയെയാണ് അവഹേളിച്ചതെന്നും വിമർശിച്ചു. വിഷയത്തിൽ കോൺഗ്രസ് ദേശീയ നേത്യത്വം നിലപാട് വ്യക്തമാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 

D. Litt Controversy : 'വിവാദമുണ്ടാക്കുന്നവർ ഭരണഘടന വായിക്കൂ', ഭരണഘടനാ തത്വങ്ങൾ ഓർമ്മിപ്പിച്ച് ഗവർണർ

 ഡി ലിറ്റ് വിവാദത്തിൽ മുഖ്യമന്ത്രിയെയും മുരളീധരൻ വിമർശിച്ചു. രാജ്യത്തിന്റെ പ്രഥമ പൗരനെ കേരള സർക്കാർ അവഹേളിച്ചുവെന്ന മാധ്യമ വാർത്തകൾ ഗവർണർ നിഷേധിച്ചിട്ടില്ല. രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകുന്നതിൽ എന്ത് അയോഗ്യതയാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അദ്ദേഹം ഒരു ദളിതനായതു കൊണ്ടാണോ ഡി. ലിറ്റ് നൽകേണ്ടെന്ന നിലപാടെടുത്തതെന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. മുഖ്യമന്ത്രി എന്തുകൊണ്ട് മിണ്ടുന്നിലെന്ന് കോടിയേരി പറയുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യില്ലെന്ന് സർക്കാർ പറഞ്ഞാൽ ഗവർണർ ചാൻസിലർ പദവി ഏറ്റെടുക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

click me!