എസ്ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദ് വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ടു

Published : Oct 17, 2026, 01:22 PM IST
Sainul abid

Synopsis

2014 ഡിസംബർ 22നാണ് സൈനുൽ ആബിദ് കൊല്ലപ്പെട്ടത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ പിതാവിന്റെ കൺമുന്നിലിട്ടായിരുന്നു കൊലപാതകം.

കാസർകോട്: കാസർകോട് എസ്ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദ് (24) വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. 12 വർഷത്തിന് ശേഷമാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) വിധി പ്രസ്താവിച്ചത്. ആർഎസ്എസ് പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനിൽകുമാർ, ജ്യോതിഷ് തുടങ്ങിയവരടക്കം 21 പേരാണ് കേസിലെ പ്രതികൾ. വിചാരണയ്ക്കിടെ എട്ടാം പ്രതിയായ ജ്യോതിഷ് മരിച്ചിരുന്നു. 2014 ഡിസംബർ 22നാണ് സൈനുൽ ആബിദ് കൊല്ലപ്പെട്ടത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ പിതാവിന്റെ കൺമുന്നിലിട്ടായിരുന്നു കൊലപാതകം. രാത്രി പത്ത് മണിയോടെ കടയടച്ച് പോകാനുള്ള തയാറെടുപ്പിനിടെ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രധാന സാക്ഷിയായിരുന്നു ആബിദിന്‍റെ പിതാവ് മുഹമ്മദ് കുഞ്ഞി രണ്ടു വർഷം മുമ്പ് കർണാടകയിൽ നടന്ന ഒരു വാഹനാപകടത്തിൽ മരിച്ചു. വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പഴയതൊക്കെ മറക്കണോ...; അഞ്ഞൂറാൻ്റെ വീഡിയോ പങ്കുവെച്ച് ഒളിയമ്പുമായി സി ആർ മഹേഷ്; അമർഷം പടരുന്നു
കെപിസിസിക്ക് വീണ്ടും കുരുക്ക്, ഏഴ് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണം; ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റിൽ വക്കീൽ നോട്ടീസ്