'മക്കളെ കാണാനുളള കൊതി കൊണ്ട് ചെയ്തു പോയതാണ് സാര്‍'; പൊട്ടിക്കരഞ്ഞ് കൊലക്കേസ് പ്രതി

Published : Jul 10, 2022, 06:22 PM ISTUpdated : Jul 10, 2022, 06:30 PM IST
  'മക്കളെ കാണാനുളള കൊതി കൊണ്ട് ചെയ്തു പോയതാണ് സാര്‍';  പൊട്ടിക്കരഞ്ഞ് കൊലക്കേസ് പ്രതി

Synopsis

ഓട്ടോഡ്രൈവറായ ബിനുമോന്‍ ജയിലില്‍ ശാന്തശീലനായിരുന്നു എന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷാന്‍ വധക്കേസില്‍ താന്‍ പെട്ടുപോയതാണെന്നും ഷാനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ താനില്ലായിരുന്നു എന്നുമാണ് എപ്പോഴും ബിനുമോന്‍ സഹതടവുകാരോടും പറഞ്ഞിരുന്നത്. 

കോട്ടയം:  ജില്ലാ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവം കഴിഞ്ഞ ദിവസം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ജയില്‍ ചാടിയ പ്രതി ബിനുമോനെ രായ്ക്കുരാമാനം അകത്താക്കാന്‍ പൊലീസിനായി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ജയില്‍ ചാടിയ ജോമോനെ രാത്രി പത്തു മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മീനടത്തെ സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണ് ബിനുമോന്‍ പിടിയിലായത്.

പിടിയിലായതിനു ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് ജയില്‍ ചാടാനുണ്ടായ കാരണം ബിനുമോന്‍ പറഞ്ഞത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകന്‍റെയും ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളുടെയും പിതാവാണ് ബിനു മോന്‍. വെളളിയാഴ്ച ജയിലിലെ ഫോണില്‍ മക്കളെ വിളിക്കാന്‍ ശ്രമിച്ചിരുന്നു ബിനുമോന്‍. എന്നാല്‍ ഫോണില്‍ കിട്ടിയില്ല. ഈ സങ്കടം കൊണ്ടാണ് താന്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്ന് ബിനുമോന്‍ പറഞ്ഞു. ജയില്‍ ചാടി വീടിനടുത്ത് വരെ എത്തിയെങ്കിലും മക്കളെ കാണാന്‍ ബിനുമോന് കഴിഞ്ഞതുമില്ല. അതിനു മുമ്പു തന്നെ വീടിനു സമീപം പതിയിരുന്ന പൊലീസ് സംഘം ബിനുമോനെ അറസ്റ്റ് ചെയ്തു.

ഓട്ടോഡ്രൈവറായ ബിനുമോന്‍ ജയിലില്‍ ശാന്തശീലനായിരുന്നു എന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷാന്‍ വധക്കേസില്‍ താന്‍ പെട്ടുപോയതാണെന്നും ഷാനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ താനില്ലായിരുന്നു എന്നുമാണ് എപ്പോഴും ബിനുമോന്‍ സഹതടവുകാരോടും പറഞ്ഞിരുന്നത്. കേസ് നടത്തിപ്പിനായി അഞ്ചു ലക്ഷം രൂപയോളം കടം വാങ്ങേണ്ടി വന്നതോടെ ബിനുമോന്‍റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു.ഇതോടെ ഭാര്യ ജോലി തേടി വിദേശത്തേക്കു പോയി. 

ജയിൽ ചാടിയ കൊലക്കേസ് പ്രതി വീട്ടിലെത്തി, നാട്ടുകാർ കണ്ടു; രക്ഷപ്പെട്ട് ഓടിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

കുടുംബത്തെ സഹായിക്കാനായി ജയിലില്‍ എന്തെങ്കിലും ജോലി ചെയ്ത് പണമുണ്ടാക്കാന്‍ അനുമതി വേണമെന്നും ബിനുമോന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊതുവെ സൗമ്യമായി മാത്രം ജയിലില്‍ പെരുമാറിയിരുന്ന ബിനുമോന്‍ അതിവേഗം ജയില്‍ ഉദ്യോഗസ്ഥരുടെയും വിശ്വാസം ആര്‍ജിച്ചു. അതുകൊണ്ട് തന്നെയാണ് അടുക്കള ജോലിയിലേക്ക് ബിനുമോനെ നിയോഗിച്ചതും. എന്നാല്‍ എപ്പോഴും സൗമ്യതയോടെ പെരുമാറിയിരുന്ന ബിനുമോന്‍റെ ജയില്‍ചാട്ടം ജയില്‍ ഉദ്യോഗസ്ഥരിലും അമ്പരപ്പുണ്ടാക്കി. വീണ്ടും അറസ്റ്റിലായി കോട്ടയം ജില്ലാ ജയിലില്‍ എത്തിയ ശേഷം ജയില്‍ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് ക്ഷമ ചോദിക്കുന്നുമുണ്ടായിരുന്നു ബിനുമോന്‍.

എന്നാല്‍ ജയില്‍ ചാടിയ പ്രതിയോട് ഇനിയൊരു പരിഗണനയും വേണ്ടെന്ന നിലപാടിലാണ് ജയില്‍ വകുപ്പ്. ബിനുമോനെ ഉടന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ജയില്‍ ചാടാന്‍ ശ്രമിക്കുന്ന പ്രതികളെ സെന്‍ട്രല്‍ ജയില്‍ പോലെ കൂടുതല്‍ സുരക്ഷയുളള ഇടങ്ങളിലേക്ക് മാറ്റണമെന്നാണ് ജയില്‍ ചട്ടവും.

ഷാന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊന്ന ശേഷം മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോന്‍. ബിനുമോന്‍റെ ഓട്ടോറിക്ഷയിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത് എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കേസിലെ മുഖ്യപ്രതിയായ  കുപ്രസിദ്ധ ഗുണ്ട ജോമോനും ഇപ്പോള്‍ സെന്‍ട്രല്‍ ജയിലിലാണ്. കേസിന്‍റെ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങാനിരിക്കെയാണ് പ്രതികളിലൊരാളുടെ ജയില്‍ ചാട്ടം ഉണ്ടായത്.

'ഉരുൾ പൊട്ടൽ ഭയന്ന് ഉറങ്ങാറില്ല, ജീവൻ കൈയ്യിൽ പിടിച്ച് കാവലിരിപ്പാണ്', ഇനിയും സജ്ജീകരണങ്ങളാകാതെ കൂട്ടിക്കൽ

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം