തൊടുപുഴയിൽ ഏഴുവയസുകാരനെ മർദ്ദിച്ച് കൊന്ന അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തി

Published : Apr 08, 2019, 12:39 PM IST
തൊടുപുഴയിൽ ഏഴുവയസുകാരനെ മർദ്ദിച്ച് കൊന്ന അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തി

Synopsis

കേസിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചെന്നും പ്രതി പൊലീസ് കസ്റ്റഡിയിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.  

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്‍റെ മർദ്ദനമേറ്റ് എഴുവയസുകാരൻ മരിച്ച സംഭവത്തിൽ പ്രതി അരുൺ ആനന്ദിനെതിരെ കൊലപാതകക്കുറ്റം ചുമതിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചെന്നും പ്രതി പൊലീസ് കസ്റ്റഡിയിലാണെന്നും സർക്കാർ കോടതിയി പറഞ്ഞു.

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മർദ്ദനത്തിനിരയായി ഏഴുവയസുകാരൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾക്കെതിരായ നടപടികൾ കർശനമാക്കണമെന്നാണ് ആവശ്യപ്പെട്ട് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐയുടെ നിർണായക നീക്കം, അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് ഹൈക്കോടതിയിൽ