പേരൂർക്കടയിൽ വീട്ടിൽ കയറി പെൺകുട്ടിയെ ഉപദ്രവിച്ചതും മ്യൂസിയം കേസ് പ്രതി, തെളിഞ്ഞത് വിരളടയാള പരിശോധനയിൽ

Published : Nov 03, 2022, 05:10 PM ISTUpdated : Nov 03, 2022, 07:33 PM IST
പേരൂർക്കടയിൽ വീട്ടിൽ കയറി പെൺകുട്ടിയെ ഉപദ്രവിച്ചതും മ്യൂസിയം കേസ് പ്രതി, തെളിഞ്ഞത് വിരളടയാള പരിശോധനയിൽ

Synopsis

കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. നഗരത്തിൽ പഠനാവശ്യത്തിനെത്തിയ പെൺകുട്ടി, താമസിക്കുന്ന സ്ഥലത്താണ് പ്രതി അതിക്രമിച്ച് കയറിയത്. 

തിരുവനന്തപുരം : പേരൂർക്കടയിൽ വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ചതും മ്യൂസിയം കേസിലെ പ്രതി സന്തോഷ് തന്നെയെന്ന് തെളിഞ്ഞു. വിരളടയാള പരിശോധനയിലാണ് സന്തോഷ് തന്നെയാണ് മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് തെളിഞ്ഞത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. നഗരത്തിൽ പഠനാവശ്യത്തിനെത്തിയ പെൺകുട്ടി, താമസിക്കുന്ന സ്ഥലത്താണ് പ്രതി അതിക്രമിച്ച് കയറിയത്. വീട്ടിൽ കയറിയ ഇയാൾ യുവതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഡിസംബറിൽ പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. എന്നാൽ ശാസ്ത്രീയമായ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം, മാധ്യമങ്ങളിൽ മ്യൂസിയം കേസിൽ കസ്റ്റഡിയിലുളള സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി ഇയാളാണ് തന്റെ വീട്ടിലും അതിക്രമിച്ച് കയറിയതെന്ന് സംശയിക്കുന്നതായി പൊലീസിനെ അറിയിച്ചു.

മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും സന്തോഷ് തന്നെ; പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു

ഇതേ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിരൾ അടയാള പരിശോധനയിലാണ് പ്രതി സന്തോഷ് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. മ്യൂസിയത്തിനുള്ളിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ നടത്തിയ അന്വേഷണമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ, സന്തോഷിലേക്ക് എത്തിയത്. കുറവംകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയതും ഇയാൾ തന്നെയാണെന്ന് തെളിഞ്ഞിരുന്നു.  

മ്യൂസിയം കേസ് പ്രതി സന്തോഷിനെതിരെ മറ്റൊരു ലൈഗീകാതിക്രമകേസിൽ കൂടി അന്വേഷണം


 

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'