ക്ലൈമാക്സിൽ നിർണായക നീക്കങ്ങളുമായി ലീഗ്; പ്രഖ്യാപനം വന്നാൽ ഉടൻ പാണക്കാടേക്ക് എത്താൻ നേതാക്കൾക്ക് നിർദേശം, കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമോ എന്ന് ആകാംക്ഷ

Published : May 09, 2026, 06:04 PM IST
muslim league

Synopsis

ദില്ലിയിൽ കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കവേ, വി ഡി സതീശന് ഉറച്ച പിന്തുണയുമായി മുസ്ലീം ലീഗ് നിർണായക നീക്കം നടത്തുന്നു. പ്രഖ്യാപനത്തിന് ശേഷം പാണക്കാട് അടിയന്തര യോഗം ചേരാനും, ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാനും ലീഗ് തീരുമാനിച്ചു. ഇക്കാര്യം പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

മലപ്പുറം: കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച ദില്ലയിൽ നടക്കുമ്പോൾ നിർണായക നീക്കവുമായി മുസ്ലീം ലീഗ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീം ലീഗ് യോഗം ചേരും. പാണക്കാട് വെച്ചാണ് യോഗം. പ്രഖ്യാപനം ഉണ്ടായാൽ പാണക്കാടേക്ക് ഉടൻ എത്താനാണ് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുള്ളത്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ഉറച്ച പിന്തുണയാണ് ലീഗ് നൽകിയിട്ടുള്ളത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തിയിരുന്നു. സതീശന്‍റെ കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു എന്നാണ് പുറത്തുവരുന്നത്. അതേസമയം, സമീപകാലത്ത് ഒരു വിഷയത്തിൽ ലീഗ് ഇത്ര കടുപ്പിക്കുന്നത് ആദ്യമായാണ്.

സാദിഖലി തങ്ങളുടെ നിർദേശ പ്രകാരം ഇടി മുഹമ്മദ് ബഷീർ എംപി ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തി. ജനവികാരത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്നും കെസി വേണു​ഗോപാലിനെ മുഖ്യമന്ത്രിയാക്കരുതെന്നും ലീ​ഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പ്രിയങ്ക ​ഗാന്ധി ഉൾപ്പെടെ ​ഗൗരവത്തിലെടുത്തിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ലീ​ഗ്. എന്നാൽ ലീ​ഗിനെ ​ഗൗനിക്കാതെ തീരുമാനം എടുത്ത് കോൺ​ഗ്രസ് മുന്നോട്ട് പോയാൽ ലീ​ഗ് കടുത്ത നിലപാ‌ട് എടുക്കുമെന്ന് ലീ​ഗ് ദേശീയ-സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. സാദിഖലി തങ്ങളാണ് തീരുമാനം അറിയിച്ചിരിക്കുന്നത്.

ലീ​ഗിന്റെ രണ്ടു യോ​ഗങ്ങൾ ചേർന്നാണ് വിഡിക്കുള്ള പിന്തുണ അറിയിച്ചിട്ടുള്ളത്. കൂടാതെ ഉപതെരഞ്ഞെടുപ്പ് നേരിടാനും ലീ​​ഗിൽ താൽപ്പര്യമില്ല. ആലപ്പുഴയിലേലും കണ്ണൂരിലേയും നേതാക്കളും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സതീശന്‍റെ മതേതര നിലപാടുകൾ കോൺ​ഗ്രസിനെ അധികാരത്തിലെത്തിക്കാൻ കാരണമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ലീ​ഗ് നേതൃത്വം. കുറ്റ്യാടി, നാദാപുരം, വടകര തുടങ്ങിയ ഇടങ്ങളിൽ സതീശന് വേണ്ടിയുള്ള പ്രകടനത്തിൽ ലീ​ഗ് നേതാക്കളും പങ്കെ‌ടുത്തിരുന്നു. കൂടാതെ ഉപതെരഞ്ഞെടുപ്പ് നടന്നാൽ സഹകരിക്കില്ലെന്ന നിലപാടും പ്രാദേശിക നേതാക്കൾ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സിപിഎം അണികൾ ക്രോസ് വോട്ട് ചെയ്‌തു'; തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് ജോസ് കെ മാണി
'ആരാധക വൃന്ദം ശാന്തരാകണം, ഒരു പൊടിക്ക് അടങ്ങണം', മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നേ പ്രതികരണവുമായി എം ലിജു; പ്രതിഷേധങ്ങൾ എല്ലാ സീമകളും ലംഘിച്ചു'