ലോകകേരള സഭ; യൂസഫ് അലി പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം,ഞങ്ങൾ ഞങ്ങളുടെ നയം പറഞ്ഞു';മുസ്ലിം ലീഗ്

Published : Jun 19, 2022, 03:27 PM ISTUpdated : Jun 19, 2022, 03:35 PM IST
ലോകകേരള സഭ; യൂസഫ് അലി പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം,ഞങ്ങൾ ഞങ്ങളുടെ നയം പറഞ്ഞു';മുസ്ലിം ലീഗ്

Synopsis

രാഷ്ട്രീയമായി സംഘർഷഭരിതമായ സാഹചര്യം ആയതിനാൽ നേതാക്കൾ വിട്ടുനിന്നു.അതിനാലാണ് ബഹിഷ്കരണം. ഇതെല്ലാം സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങൾ മാത്രമെന്നും വിശദീകരണം.

തിരുവനന്തപുരം; ലോകകേരള സഭ ബഹിഷ്കരിച്ച യൂഡിഎഫ് നിലപാടിനെ ന്യായീകരിച്ചും, എം എ യൂസഫലിയുടെ വിമര്‍ശനത്തില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത്. രാഷ്ട്രീയമായി സംഘർഷഭരിതമായ സാഹചര്യം ആയതിനാലാണ് നേതാക്കൾ വിട്ടുനിന്നത്. ഇതെല്ലാം സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങൾ മാത്രം.യൂസഫ് അലി പറഞ്ഞത് അദ്ദേഹത്തിന്‍റെ  അഭിപ്രായം
ഞങ്ങൾ ഞങ്ങളുട നയം പറഞ്ഞു.യൂസഫ് അലി ആദരണീയ വ്യക്തിത്വമാണെന്നും ലീഗ് നേതാക്കള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.ലോക കേരള സഭയില്‍ പങ്കെടുത്തുകൊണ്ട് എംഎ യൂസഫലി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ലീഗ് നേതാവ് കെഎം ഷാജി ഇതിന് പരോക്ഷമായി മറുപടിയും നല്‍കിയിരുന്നു . ഈ സാഹചര്യത്തിലാണ് ലീഗ് നേതാക്കളുടെ വിശദീകരണം.

ലോകകേരള സഭ: 'പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്'? എം എ യൂസഫലി

 

ലോക കേരള സഭ വലിയ ധൂര്‍ത്തെന്ന ആക്ഷേപം തള്ളി പ്രമുഖ വ്യവസായി എം എ യൂസഫലി. ലോക കേരളസഭയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലോക കേരള സഭക്ക് വന്ന പ്രവാസികൾ സ്വന്തം കാശെടുത്താണ് ടിക്കറ്റ് എടുത്തത്. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്ന് യൂസഫലി പറഞ്ഞു.

പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്? ധൂർത്തെന്ന് ആരോപിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുത്. കെഎംസിസി നേതാക്കൾ പരിപാടിയില്‍ പങ്കെടുക്കുന്നു, അവരുടെ നേതാക്കൾ ഇല്ല, അണികൾ ഇല്ലെങ്കിൽ പിന്നെന്ത് നേതാക്കൾ എന്നും യൂസഫലി ചോദിച്ചു. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും വ്യത്യസ്തത കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'മോദിയുടെ തൃപ്തിക്ക് പാക്കേജ് പ്രഖ്യാപിച്ചയാൾ'; യൂസഫലിയെ വിമർശിച്ച് കെഎം ഷാജി

 

പ്രവാസി വ്യവസായ പ്രമുഖൻ എം എ യൂസഫലിയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. യോഗിയുടെ നാട്ടിൽ ബിസിനസ് വളർത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീഗിനെ വിലക്ക് വാങ്ങാൻ ശ്രമിക്കേണ്ടന്നുമാണ് ഷാജി പറഞ്ഞതദ്. എം എ യൂസഫലിയുടെ പേര് പറയാതെയാണ് കെ എം ഷാജിയുടെ വിമർശനം. ലോക കേരള സഭയിൽ യൂസഫലി പ്രതിപക്ഷത്തെ വിമർശിച്ചതിനുള്ള മറുപടിയാണ് ഷാജിയുടേതെന്നാണ് വിലയിരുത്തൽ.

'യോഗിയെ നിങ്ങൾക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങൾക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വളർത്തണം. ചങ്ങായിയെ നിങ്ങൾക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ ബിസിനസുകാർക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാൻ വന്നാൽ വിവരമറിയും. ഏത് വലിയ സുൽത്താനായാലും വിവരമറിയും. ഇത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയിൽ നിന്ന് വളർത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങൾ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെ വെല്ലുവിളിക്കാൻ നിങ്ങളാര്? ഞങ്ങളുടെ നേതാക്കൾ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടിൽ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്'- എന്നാണ് കെഎം ഷാജി പറഞ്ഞത്. എന്നാൽ എം എ യൂസഫലിയുടെ പേര് ഒരിടത്തും പരാമർശിച്ചിരുന്നില്ല.

സംസ്ഥാനം ധവളപത്രം ഇറക്കണം, യൂസഫലിയുടെ പ്രസ്താവന ദൗഭാഗ്യകരം: പ്രതിപക്ഷ നേതാവ്

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്