
കൊച്ചി: എറണാകുളത്ത് കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ കോൽക്കളി സംഘാംഗം കുഴഞ്ഞ് വീണ് മരിച്ചു. ആലുവയിലെ മുസ്ലിം ലീഗ് നേതാവ് എം എം അലി ആണ് കുഴഞ്ഞ് വീണ് മരിച്ചത്. 57 വയസ്സായിരുന്നു. പാർട്ടിയുടെ എടയപ്പുറം വൈസ് പ്രസിഡന്‍റാണ് എം എം അലി.
പരേതനായ മുഹമ്മദിൻ്റെയും മറ്റത്തിൽ ബീരാമ്മയുടെയും മകനാണ് എം എം അലി. തുരുത്തിൽ ഒരു കല്യാണ വീട്ടിൽ സനാന കോൽക്കളി സംഘം പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മുടിക്കൽ മൂക്കട മാജിതയാണ് ഭാര്യ. മക്കൾ: ആഷിർ, ഷെബിൻ, സന ഫാത്തിമ. ഖബറടക്കം ഞായർ എടയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam