
കോഴിക്കോട്: കെഎസ്ടിപി അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ. കെഎസ്ടിപി അഴിമതിയുമായി ബന്ധപ്പെട്ട് എൻ്റെ കാര്യത്തിൽ മാത്രം അന്വേഷണം നടന്നുവെന്നും എന്നെ കോടതി കയറ്റിയെന്നും എംകെ മുനീർ പറഞ്ഞു. ദൗർഭാഗ്യവശാൽ അന്വേഷണം അന്ന് നടന്നില്ലെങ്കിൽ പത്ത് വർഷം അവരുടെ സർക്കാർ വീണ്ടും വന്നില്ലേ?. ആത്മഹത്യ പ്രേരണ എന്ന് കാര്യം കൂടി അന്വേഷണത്തിൽ വരണ്ടേയെന്നും മുനീർ ചോദിച്ചു. സിപിഎം നേതാവ് തോമസ് ഐസക്കിൻ്റെ ആരോപണങ്ങളോടായിരുന്നു മുനീറിൻ്റെ പ്രതികരണം.
താൻ പൊതുമരാമത്ത് മന്ത്രിയായുള്ള അവസാന സമയത്താണ് ഗ്യാനേഷ് വരുന്നതെന്നും വിഷയത്തിൽ വിജിലൻസ് കോടതി തന്നെ വെറുതെ വിട്ടതാണെന്നും എംകെ മുനീർ പറഞ്ഞു. ഇടതുപക്ഷം വന്ന് ആറ് മാസം കഴിഞ്ഞ് എഞ്ചിനീയർ ആത്മഹത്യ ചെയ്തു. 2006 നവംബറിൽ അദ്ദേഹം ആത്മഹത്യ കുറിപ്പ് എഴുതിവച്ചു. കെഎസ്ടിപി പദ്ധതി ഇപ്പോഴും തുടർന്നിട്ടുണ്ട്. കെഎസ്ടിപി എന്ന പദ്ധതി വളരെ നല്ല രീതിയിൽ നടന്നതാണെന്നും എംകെ മുനീർ പറഞ്ഞു.
ഐസക്കിൻ്റെ ആരോപണം രാഷ്ട്രീയ പ്രേരിതമായിരുന്നു. എന്നെ നിരപരാധി ആണെന്ന് വിജിലൻസ് കോടതി കണ്ടെത്തിയിട്ടുള്ളതാണ്. ആ കേസിൽ ഇപ്പോഴും വീണ്ടും അന്വേഷണം നടത്തണമെങ്കിൽ ആവട്ടെ. ഇടതുപക്ഷം ഭരിക്കുന്ന സമയത്ത് എന്തുകൊണ്ട് ആത്മഹത്യ കുറിപ്പിൽ അന്വേഷണം നടന്നില്ല?. ആ അന്വേഷണം വൈകിയത് എന്തുകൊണ്ട്?. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു വിവരവും കൈമാറാനില്ല. ബില്ല് കൊടുക്കാത്തതടക്കം കാര്യങ്ങൾ പറയേണ്ടത് അന്നത്തെ സർക്കാർ ആണ്. ബാക്കിയുള്ള കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിവരം നൽകാം. മന്ത്രി എന്ന നിലയിൽ ഒരു കോഡും മാനുവലും അനുസരിച്ചുള്ള കാര്യങ്ങളാണ് ചെയ്തത്. അന്ന് ഞാൻ മാത്രം ടാർജറ്റ് ചെയ്യപ്പെട്ടു.
എന്തുകൊണ്ടാണ് എന്നെ ടാർജറ്റ് ചെയ്തത്. രാഷ്ട്രീയപരമായി എന്നെ ഇല്ലാതാക്കാനുള്ള താൽപര്യം എന്തുകൊണ്ട് എൻജിനീയറുടെ ആത്മഹത്യയിൽ കാണിച്ചില്ല?. ആത്മഹത്യയിൽ അന്വേഷണം അന്ന് തന്നെ വേണമായിരുന്നു എന്ന് നിങ്ങൾക്കും തോന്നുന്നില്ലേ? അദ്ദേഹത്തിൻ്റെ ആത്മഹത്യ കുറിപ്പ് എങ്ങോട്ട് പോയെന്ന് അറിയില്ല. മൊത്തം സിസ്റ്റത്തിൽ പ്രശ്നമുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഞാൻ മന്ത്രിയായിരിക്കെ ഏറ്റവും നന്നായി ജോലി ചെയ്ത കമ്പനിയാണ് പതിബെൽ. കോൺട്രാക്ടറുടെ പേരിൽ ഇത്ര സമ്മർദം ഉണ്ടാക്കിയതെന്തിനാണ്?. കരാറുമായി ബന്ധപ്പെട്ട് ഒരു വിഷയവും എൻ്റെ കാലത്ത് ഉണ്ടായില്ല. മന്ത്രി എന്തായാലും ഫണ്ട് തടയില്ലല്ലോ. ബിൽ മാറിക്കൊടുക്കേണ്ട ഘട്ടത്തിലാണ് സർക്കാർ മാറുന്നത്. ഗ്യാനേഷിനെതിരെ അന്വേഷണം വേണം എന്ന് തന്നെയാണ് നിലപാട് എന്നും എംകെ മുനീർ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam