മുസ്ലീംലീഗ് - സമസ്ത നേതാക്കൾ പാണക്കാട് ചർച്ച നടത്തി: ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ ധാരണ

Published : Sep 14, 2020, 11:23 AM IST
മുസ്ലീംലീഗ് - സമസ്ത നേതാക്കൾ പാണക്കാട് ചർച്ച നടത്തി: ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ ധാരണ

Synopsis

ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന യാതൊരു വിധ പ്രവർത്തനങ്ങളും പ്രസ്താവനകളും ആരുടേയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നു നേതാക്കൾ നിർദ്ദേശിച്ചു. 

മലപ്പുറം: തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തിൽ മുസ്ലീംലീഗ്-സമസ്ത നേതാക്കൾ പാണക്കാട് ചർച്ച നടത്തി. ഇരുസംഘടനകളും തമ്മിലുള്ള സൗഹൃദബന്ധം സുദൃഢമാക്കി മുന്നോട്ട് പോകാൻ ഇരുവിഭാ​ഗം നേതാക്കളും തമ്മിൽ ചർച്ചയിൽ ധാരണയായി. 

ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന യാതൊരു വിധ പ്രവർത്തനങ്ങളും പ്രസ്താവനകളും ആരുടേയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നു നേതാക്കൾ നിർദ്ദേശിച്ചു. ഇരു സംഘടനകളുടേയും അണികളിൽ നിന്നോ, പ്രവർത്തകരിൽ നിന്നോ ഈ നിലപാടിന് നിരക്കാത്ത വല്ലതും ഉണ്ടായാൽ  അത് നേതാക്കളുമായി ബന്ധപ്പെട്ട് പരിഹരിക്കാനും ധാരണയായിട്ടുണ്ട്. 

യോഗത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുഹമ്മദ് ജിഫ്രി  മുത്തുക്കോയ തങ്ങൾ , പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുത്തു.


 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം