'താൽക്കാലിക നേട്ടത്തിന് വിഷ സർപ്പങ്ങളെ മുസ്ലിം ലീഗ് മടിയിലിരുത്തില്ല'; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം

Published : Aug 02, 2022, 07:19 PM ISTUpdated : Aug 02, 2022, 07:23 PM IST
'താൽക്കാലിക നേട്ടത്തിന് വിഷ സർപ്പങ്ങളെ മുസ്ലിം ലീഗ് മടിയിലിരുത്തില്ല'; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം

Synopsis

പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരണ സമിതിയുടെ കരട് റിപ്പോർട്ടിനെ തുടർന്നുള്ള വിവാദങ്ങൾ ചൂടുപിടിക്കുന്നു. സിപിഎം-ലീഗ് നേതാക്കളുടെ വാക്പോര് തുടരുന്നതിനിടെ എംകെ  മുനീറിന്റെ ജെന്റർ ന്യൂട്രാലിറ്റി സംബബന്ധിച്ച പ്രസ്താവനയെ പിന്തുണച്ചും സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖ് അലി രംഗത്തെത്തി

തിരുവനന്തപുരം: പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരണ സമിതിയുടെ കരട് റിപ്പോർട്ടിനെ തുടർന്നുള്ള വിവാദങ്ങൾ ചൂടുപിടിക്കുന്നു. സിപിഎം-ലീഗ് നേതാക്കളുടെ വാക്പോര് തുടരുന്നതിനിടെ എംകെ  മുനീറിന്റെ ജെന്റർ ന്യൂട്രാലിറ്റി സംബബന്ധിച്ച പ്രസ്താവനയെ പിന്തുണച്ചും സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖ് അലി രംഗത്തെത്തി. വിഷ സർപ്പങ്ങളെ മുസ്ലിം ലീഗ് മടിയിലിരുത്തില്ലെന്നും സിപിഎമ്മും മുസ്ലിം ലീഗും ആശയപരമായി എന്നും രണ്ട് ധ്രുവങ്ങളിലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ആൺവേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചതിനെയും സാദിഖ് അലി പിന്തുണച്ചു. ജെൻഡർ ന്യൂട്രാലിറ്റിയുടെ പൊള്ളത്തരങ്ങൾ മുസ്ലിം ലീഗ് ചൂണ്ടിക്കാണിച്ചതിന് സി പി എം എന്തിനാണ് ഇസ്ലാമിനെ അധിക്ഷേപിക്കുന്നത്. ഇസ്ലാ ആറാം നൂറ്റാണ്ടിന്റെ പ്രാകൃത മതമെന്നാണ് ഡി വൈ എഫ് നേതാവ് പറയുന്നത്. ഇത് സി പി എമ്മിന്റെ ഇസ്ലാമിനെതിരെയുള്ള സ്ഥിരം പല്ലവിയാണ്.  സ്ത്രീക്കും പുരുഷനും ഇനി ഒരേ വസ്ത്രമെന്നതത്രെ പിണറായി സർക്കാരിന്റെ അടുത്ത പരിഷ്കാരം. ഒരേ വസ്ത്രമെന്നത് എങ്ങിനെയാണ് പുരുഷന്റെ മാത്രം വസ്ത്രമാകുന്നത് . പിണറായി വിജയൻ ഭാര്യയുടെ വേഷമണിഞ്ഞ് മാതൃക കാണിക്കുമോ എന്ന ചോദ്യം യുക്തിപരമാണ്. അതെങ്ങിനെയാണ് മുഖ്യമന്ത്രിയെ ആക്ഷേപിക്കലാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

പിഎം സാദിഖ് അലിയുടെ കുറിപ്പ്

വിഷ സർപ്പങ്ങളെ മുസ്ലിം ലീഗ് മടിയിലിരുത്തില്ല.... സി പി എമ്മും മുസ്ലിം ലീഗും ആശയപരമായി എന്നും രണ്ടു ധ്രുവങ്ങളിലാണ്. ഇസ്ലാമിക വിശ്വാസാചാരങ്ങളെ പൊതു ഇടങ്ങളിൽ ഏറ്റവും കൂടുതൽ അധിക്ഷേപിച്ചിട്ടുള്ളത് കേരളത്തിൽ സി പി എമ്മും അതിന്റെ പോഷക സംഘടനകളുമാണ്.  അത് മറച്ചുവെച്ചാണ് ഇപ്പോൾ ജയരാജനും കൊടിയേരിയും മുസ്ലിം ലീഗിനെ എൽ ഡി എഫിലേക്ക് ക്ഷണിക്കുന്നത്. കൊടിയ വിഷമുള്ള സർപ്പങ്ങളെ താൽക്കാലിക നേട്ടങ്ങൾക്കായി മുസ്ലിം ലീഗ് ഒരിക്കലും മടിയിലിരുത്തി താലോലിക്കുമെന്ന് ആരും കരുതരുത്.

ജെൻഡർ ന്യൂട്രാലിറ്റിയുടെ പൊള്ളത്തരങ്ങൾ മുസ്ലിം ലീഗ് ചൂണ്ടിക്കാണിച്ചതിന് സി പി എം എന്തിനാണ് ഇസ്ലാമിനെ അധിക്ഷേപിക്കുന്നത്. ഇസ്ലാ ആറാം നൂറ്റാണ്ടിന്റെ പ്രാകൃത മതമെന്നാണ് ഡി വൈ എഫ് നേതാവ് പറയുന്നത്. ഇത് സി പി എമ്മിന്റെ ഇസ്ലാമിനെതിരെയുള്ള സ്ഥിരം പല്ലവിയാണ്.  സ്ത്രീക്കും പുരുഷനും ഇനി ഒരേ വസ്ത്രമെന്നതത്രെ പിണറായി സർക്കാരിന്റെ അടുത്ത പരിഷ്കാരം. ഒരേ വസ്ത്രമെന്നത് എങ്ങിനെയാണ് പുരുഷന്റെ മാത്രം വസ്ത്രമാകുന്നത് . 

പിണറായി വിജയൻ ഭാര്യയുടെ വേഷമണിഞ്ഞ് മാതൃക കാണിക്കുമോ എന്ന ചോദ്യം യുക്തിപരമാണ്. അതെങ്ങിനെയാണ് മുഖ്യമന്ത്രിയെ ആക്ഷേപിക്കലാകുന്നത്? അങ്ങിനെ പറയുന്നവർ വാസ്തവത്തിൽ സ്ത്രീകളെയാണ് ആക്ഷേപിക്കുന്നത് ? സ്ത്രീകളേടേത് മോശം വസ്ത്രവും പുരുഷന്മാരുടേത് നല്ലതുമെന്ന ചന്താഗതിയെ അല്ലേ പുരുഷ മേൽകോയ്മ എന്ന് പറയുന്നത്.

ഇഷ്ടമുള്ള വസ്ത്രം ആർക്കും ധരിക്കാം. പക്ഷെ അവരവരുടെ ഇഷ്ടങ്ങൾ പൊതു ഇടങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് എതിർക്കുവാനും ഈ നാട്ടിൽ സ്വാതന്ത്ര്യമുണ്ട്. യുക്തിസഹമല്ലാത്ത എല്ലാ പരിഷ്കാരങ്ങളേയും മുസ്ലിം ലീഗ് ശക്തമായി എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്യും. അതിന്റെ പേരിൽ ഇസ്ലാമിനെ അധിക്ഷേപിക്കുന്നത് മുസ്ലിം ലീഗ് കയ്യും കെട്ടി നോക്കിയിരിക്കില്ല.

സംഘ് പരിവാർ ഭീഷണികളെ ചെറുക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിലാണ് മുസ്ലിം ലീഗ് നിലനിൽക്കുന്നത്. എല്ലാ അഹന്തയും മാറ്റി വെച്ച് സി പി എമ്മിന് വേണമെങ്കിൽ അതിന്റെ കൂടെ നിൽക്കാമെന്നല്ലാതെ മറിച്ചൊന്ന് സംഭവിക്കാൻ പോകുന്നില്ല...

'ആ നിലപാട് പെണ്‍കുട്ടികളെ രണ്ടാംതരക്കാരായി കാണുന്നതുകൊണ്ട്'; എം.കെ മുനീറിനെതിരെ എസ്എഫ്ഐ

മുനീറിന്‍റെ വാക്കുകള്‍

ജെന്‍റര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള  പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞിരിക്കുന്നു. ബാലുശ്ശേരിയില്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി പെണ്‍കുട്ടികളോട് പാന്‍റും ഷര്‍ട്ടുമിടാന്‍ പറഞ്ഞു. എന്തുകൊണ്ട് തിരിച്ചായിക്കൂടാ? ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാറ് ചേരൂലേ. പിണറായി വിജയനും  ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെ കൊണ്ട് പാന്‍റിടീക്കൂന്നത്. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താണ് കുഴപ്പം. ജെന്‍റര്‍ ന്യൂട്രാലിറ്റി എന്നുപറഞ്ഞ് പുതിയ ജെന്‍റര്‍ ഇനീക്വാലിറ്റി ഉണ്ടാക്കുകയാണ്. പുരുഷകോയ്മ തന്നെയാണ് തങ്ങളുടെ മുദ്രാവാക്യമെന്നുള്ള മാര്‍ക്സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്. ലിംഗ സമത്വത്തെ

ജനപ്രതിനിധികൾ പരിഹസിക്കുന്നത് നിരാശാജനകം; സ്പീക്കര്‍ എംബി രാജേഷ്

തിരുവനന്തപുരം: ലിംഗ സമത്വമെന്ന ആശയത്തെ   പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട   ജനപ്രതിനിധികൾ പോലും പരാമർശങ്ങൾ നടത്തുന്നത്  ദൗർഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. ലിംഗ വിവേചനം പാടില്ലെന്ന്  ഭരണഘടനയുടെ ആർട്ടിക്കിൾ 15 അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തിൽ സ്ത്രീകളെ തുല്യരായി കണക്കാക്കാൻ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന്  വിശേഷിപ്പിക്കേണ്ടിവരുമെന്ന് സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് നടന്ന എം എസ് എഫ് സംസ്ഥാനതല പരിപാടിയിൽവെച്ച് ലിംഗസമത്വ ആശയങ്ങൾക്കെതിരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെയും ഡോ എം.കെ മുനീർ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം. ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാൾക്കും ലിംഗസമത്വമെന്ന ആശയത്തെ അധിക്ഷേപിക്കാനും തള്ളിക്കളയാനുമാവില്ല. ലിംഗസമത്വത്തെ തള്ളിക്കളയുകയെന്നാൽ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിക്കളയുക എന്നാണർത്ഥമെന്ന് സ്പീക്കര്‍ പറഞ്ഞു. 

ലിംഗ സമത്വത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല,അത് തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് ഉദ്ദേശിച്ചത്-എംകെ മുനീർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗവർണർ തീരുമാനിച്ചു, ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു
അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്ര; എംപിമാർ സുരക്ഷാ പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് പരാതി