മുട്ടിൽ മരംമുറി കേസ്: പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ നാളെ വാദം തുടരും

By Web TeamFirst Published Jun 28, 2021, 7:21 PM IST
Highlights

പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും റിസർവ് വനമല്ല മുറിച്ച് മാറ്റിയതെന്നും പ്രതികൾ കോടതിയെ അറിയിച്ചു. പട്ടയഭൂമിയിലെ മരംമുറിയക്ക് അനുമതി തേടി അപേക്ഷ നൽകിരുന്നു. 
 

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ റോജി അഗസ്റ്റിൻ  അടക്കം മൂന്ന് പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതിയിൽ  നാളെ വാദം തുടരും. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും റിസർവ് വനമല്ല മുറിച്ച് മാറ്റിയതെന്നും പ്രതികൾ കോടതിയെ അറിയിച്ചു. പട്ടയഭൂമിയിലെ മരംമുറിയക്ക് അനുമതി തേടി അപേക്ഷ നൽകിരുന്നു. 

20 ദിവസമായിട്ടും  മറുപടി ഇല്ലാതെ വന്നതോടെയാണ് മരം മുറിച്ചതെന്നും പ്രതികൾ വാദിച്ചു. എന്നാൽ റിസർവ്വ് മരം തന്നെയാണ് പ്രതികൾ മുറിച്ചതെന്നും അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ നാളെ 2.30 നാണ് വാദം തുടരുക.

click me!