സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്റ്റൈലിലെന്ന് എംവി ഗോവിന്ദൻ; 'പൂരം കലക്കിയത് ആര്‍എസ്എസ്'

Published : Oct 29, 2024, 10:03 AM ISTUpdated : Oct 29, 2024, 10:08 AM IST
സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്റ്റൈലിലെന്ന് എംവി ഗോവിന്ദൻ; 'പൂരം കലക്കിയത് ആര്‍എസ്എസ്'

Synopsis

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരുമെന്നും ലൈസന്‍സ് ഇല്ലാത്ത പോലെയാണ് സുരേഷ് ഗോപി പ്രതികരിക്കുന്നതെന്നും എംവി ഗോവിന്ദൻ.

പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. തൃശൂര്‍ പൂരം അലങ്കോലമാക്കിയ് ആര്‍എസ്എസ് ആണ്. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല. എന്നാൽ, പൂരം ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫും ബിജെപിയും.

വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം. ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വിഡി സതീശനെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. തൃശൂര്‍ പൂരം വിവാദത്തിൽ സുരേഷ് ഗോപി  ലൈസൻസില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.  ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

എഡിഎമ്മിന്‍റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ല. പൂർണമായും എഡിഎമ്മിൻ്റെ കുടുംബത്തിനൊപ്പമാണ്.  ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പൊലീസിന് ഒരു നിർദേശവും കൊടുത്തിട്ടില്ല. പൊലീസിന് നിർദേശം കൊടുക്കുന്ന രീതി പാർട്ടിക്കില്ല. ഇന്ന് കേസ് പരിഗണിക്കുകയല്ലേയെന്നും നിയമ നടപടികൾ അങ്ങനെ തുടരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പൂരനഗരിയിൽ ആംബുലൻസിൽ അല്ല വന്നതെന്ന് സുരേഷ് ഗോപി; ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് പറഞ്ഞതിങ്ങനെ...

പി പി ദിവ്യക്ക് നിർണായക ദിനം; മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി; നാളെ സിപിഎം ജില്ലാ നേതൃയോഗങ്ങൾ

 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്