മഅദനിയെ പോലെ പീഡനം ഏറ്റുവാങ്ങിയ നേതാവ് അപൂർവമെന്ന് എം വി ഗോവിന്ദൻ; 'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല'

Published : Jun 11, 2025, 08:22 AM IST
MV Govindan

Synopsis

ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം കൂട്ടുകെട്ടില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പിഡിപി പീഡിപ്പിക്കപ്പെട്ടവരാണെന്ന നിലപാടിൽ ഉറച്ച് സിപിഎം. 

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം ഒരു കാലത്തും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പലപ്പോഴും സ്ഥാനാർത്ഥികളെ നോക്കി അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിഡിപി പീഡിപ്പിക്കപ്പെട്ടവരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. മഅദനിയെ പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂർവമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഇതിനിടെ വെൽഫെയർ പാർട്ടി പിന്തുണയെ ന്യായീകരിച്ച പ്രതിപക്ഷ നേതാവിനെതിരെ കാന്തപുരം വിഭാഗം സുന്നി നേതൃത്വം രംഗത്ത് വന്നു. മതരാഷ്ട്ര വാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചോയെന്ന് വി ഡി സതീശൻ വിശദീകരിക്കണമെന്ന് എസ് വൈഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ മകൻ അബ്ദുൽ ഹക്കിം അസ്ഹരി സംസ്ഥാന പ്രസിഡന്‍റായ എസ് എസ് സംസ്ഥാന കമ്മിറ്റിയാണ് പ്രതിപക്ഷ നേതാവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ ആയിരുന്നു വെൽഫയര്‍ പാര്‍ട്ടിയുടെ പിന്തുണയുമായി ബന്ധപ്പെട്ട ചോദ്യത്തിന് വി ഡി സതീശൻ മറുപടി നൽകിയത്. അബ്ദുൾ നാസർ മഅദനി തീവ്രവാദിയാണെന്ന് പറഞ്ഞ് നോട്ടീസ് അടിച്ച് പ്രചരിപ്പിച്ചവരാണ് സിപിഎം. അവർ പി ഡി പി പിന്തുണ സ്വീകരിക്കുന്നുണ്ടെന്നും 3 പതിറ്റാണ്ട് ജമാ അത്തെ ഇസ്ലാമി പിന്തുണ നേടിയവരാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എതിർക്കുന്നവരെ സിപിഎം വർഗീയ വാദികളാക്കുന്നു. വെൽഫെയർ പാർട്ടിയെ ഘടകകക്ഷിയാക്കാനുള്ള ചർച്ച നടത്തിയിട്ടില്ല. ജമാ അത്തെ ഇസ്ലാമി രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഞങ്ങൾക്ക് അവർ പിന്തുണ നൽകി. അത് ഞങ്ങൾ സ്വീകരിച്ചു. വെൽഫയർ പാർട്ടി പിന്തുണ വേണ്ട എന്ന് പറയണ്ട രാഷ്ട്രീയ സാഹചര്യമില്ല. അതിന്‍റെ പേരിൽ ഞങ്ങളെ പിന്തുണയ്ക്കുന്നതിൽ ആർക്കും ബുദ്ധിമുട്ടില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും