
കണ്ണൂർ: കണ്ണൂരിൽ അതിഥി തൊഴിലാളികൾ മുദ്രാവാക്യം വിളിച്ച സംഭവം മാധ്യമങ്ങൾ വക്രീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് ജാഥ സ്വീകരിക്കാൻ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് വന്നത്. അവർ തന്നെയാണ് മുദ്രാവാക്യം വിളിച്ചതും ഹാരാർപ്പണം നടത്തിയതും. അവരുടെ തന്നെ വേഷത്തിൽ അവരുടെ ഭാഷയിലാണ് മുദ്രാവാക്യം വിളിച്ചത്. ചിലർ എല്ലാത്തിനെയും വക്രീകരിച്ച ദുഷ്ടലാക്കോടെ കാണുന്നു എന്നും എം വി ഗോവിന്ദൻ വയനാട്ടിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam