വിവാദത്തിനിടയിൽ മുങ്ങിപ്പോകുന്ന പ്രധാന വാർത്തകൾ;വിമര്‍ശനവുമായി എം വി ജയരാജന്‍

Published : Jun 09, 2022, 02:53 PM ISTUpdated : Jun 09, 2022, 03:05 PM IST
വിവാദത്തിനിടയിൽ മുങ്ങിപ്പോകുന്ന പ്രധാന വാർത്തകൾ;വിമര്‍ശനവുമായി എം വി ജയരാജന്‍

Synopsis

രമേശ് ചെന്നിത്തല ലോകായുക്തയിൽ മുഖ്യമന്ത്രിക്കും അന്നത്തെ മന്ത്രി തോമസ് ഐസക്കിനുമെതിരെ സമർപ്പിച്ച അഴിമതി ആരോപണക്കേസ് മെറിറ്റിലേക്ക് പോലും കടക്കാതെ ലോകായുക്ത ഡിവിഷൻബെഞ്ച് തള്ളി.  വിവാദസ്ത്രീയുടെ വിവാദത്തിനിടയിൽ വാര്‍ത്ത മുങ്ങിപ്പോയി. .ചെന്നിത്തലയ്ക്ക് ഇരട്ട പ്രഹരമെന്നും ആക്ഷേപം.  

തിരുവനന്തപുരം; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. ആരോപണങ്ങള്‍ ഉന്നയിക്കപെടുമ്പോള്‍ അത്  ആഘോഷമാക്കുന്നു. എന്നാല്‍ ഈ അഴിമതി ആരോപണങ്ങള്‍ ലോകായുക്തയോ കോടതിയോ തള്ളിക്കളയുമ്പോള്‍ അത് വാര്‍ത്തയാകുന്നില്ലെന്നാണ് ജയരാജന്‍റെ ആക്ഷേപം. ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.....

'കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫിനെതിരെ ഒരു സ്‌ഫോടനം ഉണ്ടാക്കാനായി അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ മുഖ്യമന്ത്രിക്കും അന്നത്തെ മന്ത്രി തോമസ് ഐസക്കിനുമെതിരെ സമർപ്പിച്ച അഴിമതി ആരോപണക്കേസ് മെറിറ്റിലേക്ക് പോലും കടക്കാതെ ലോകായുക്ത ഡിവിഷൻബെഞ്ച് തള്ളി എന്ന വാർത്ത വിവാദസ്ത്രീയുടെ വിവാദത്തിനിടയിൽ മുങ്ങിപ്പോയി.  നേരത്തേ വലതുപക്ഷ മാധ്യമങ്ങൾ ഇവയൊക്കെ മുൻപേജിൽ എട്ടുകോളം വാർത്തകളും ദിവസങ്ങളോളം ചാനൽ ചർച്ചകളും നടത്തി ആഘോഷിച്ചതാണ്. എന്നാലിപ്പോൾ തള്ളിയത് വാർത്തപോലുമായില്ല. 

കിഫ്ബി മുഖേന 9700 കോടി രൂപ ചെലവിൽ ആരംഭിച്ച കോട്ടയം കോലത്തുനാട് ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയും ചേർന്ന് 260 കോടി രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു ചെന്നിത്തലയുടെ ആരോപണം. പ്രോസിക്യൂഷൻ നടപടിക്ക് അനുമതി തേടി ഗവർണർക്ക് നൽകിയ ഹരജി നേരത്തെ തന്നെ തള്ളിയിരുന്നു. സുതാര്യമായി നടക്കുന്ന പദ്ധതികൾക്കെതിരെ യാതൊരു വസ്തുതയുമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു അന്ന് ഗവർണറുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. ലോകായുക്തയിൽ പരാതി നൽകാതെ മാന്യത കാണിക്കാമായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവിന്. ഇപ്പോൾ അന്വേഷിക്കാൻ ഒന്നുമില്ലെന്ന നിരീക്ഷണത്തോടെ ലോകയുക്തയും തള്ളി. ചുരുക്കത്തിൽ ചെന്നിത്തലയ്ക്ക് ഇരട്ട പ്രഹരമാണ് കിട്ടിയത്.

ദുരിതാശ്വാസനിധിയിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കും സഹകരണമേഖലയിലെ നിയമനം സംബന്ധിച്ച് കടകംപള്ളിക്കും ബാലാവകാശ കമ്മീഷൻ നിയമനം സംബന്ധിച്ച് കെകെ ശൈലജ ടീച്ചർക്കും ഖുറാൻ കടത്തിയത് വാഹനങ്ങൾ ദുരുപയോഗം ചെയ്താണെന്ന് ആരോപിച്ച് കെ.ടി. ജലീലിനുമെതിരെ പ്രതിപക്ഷ നേതാവടക്കമുള്ളവർ ലോകായുക്തയിൽ നൽകിയ ഹരജികളെല്ലാം ഇതിനകം തള്ളിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും എൽഡിഎഫ് സർക്കാറിനെതിരെ അഴിമതി ആരോപണങ്ങൾ പ്രതിപക്ഷം തുടർച്ചയായി ഉന്നയിച്ചുവരികയാണ്. രാഷ്ട്രീയപ്രേരിതമായി നൽകിയ ഇത്തരം പരാതികളും കേസുകളും, ആരോപണമുന്നയിക്കുന്ന ഘട്ടത്തിൽ ബ്രേക്കിങ്ങ് ന്യൂസുകളാണെങ്കിലും, അത് തള്ളിക്കളഞ്ഞാൽ വലതുപക്ഷ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല. ഇത് ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന വലതുപക്ഷ പാർട്ടികളെക്കാൾ മ്ലേച്ഛമാണ്.'

സ്വപ്നയ്ക്ക് എതിരെ എടുത്ത കേസ് നിലനിൽക്കുമോ? നിയമവൃത്തങ്ങളിൽ ആശയക്കുഴപ്പം

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ വിവാദം കത്തി നിൽക്കേ ഗൂഡാലോചന കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചതിൽ എടുത്ത കേസ് നിൽനിൽക്കുമോ എന്ന ആശങ്ക സേനക്കുള്ളിൽ തന്നെയുണ്ട്.

സ്വപ്നയുടെ നീക്കങ്ങളെ കുറിച്ച് പി സി ജോർജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നേരത്തേ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നിലനിൽക്കുമോ എന്ന സംശയമുണ്ട്. ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ സമരവും നടത്തും. അത് സാധാരണമാണ്. അത്തരം സമരങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയും കലാപ ആഹ്വാനവും ഉന്നയിച്ച് കേസെടുക്കുന്നത് നിലനിൽക്കുമോ എന്നാണ് സേനയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ സംശയം.   

കോടതിയിൽ കൊടുത്ത മൊഴിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും സ്വപ്ന ആവർത്തിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാവുമെന്ന സംശയവും ബാക്കി. നോട്ടീസ് പോലും നൽകാതെ ലൈഫ് മിഷൻ അഴിമതിക്കേസിലെ സരിത്തിനെ കസ്റ്റഡിലെടുത്ത് ഫോണ്‍ പിടിച്ചെടുത്ത വിജിലൻസ് പക്ഷേ പിന്നോട്ടു പോകുന്നില്ല. ഈ ഫോണ്‍ തിരുവനന്തപുരത്ത് ഫൊറൻസിക് പരിശോധനക്ക് ഹാജരാക്കും. ലൈഫ് കേസിലെ വിശദാംശങ്ങളെടുക്കാനെന്നാണ് വിജിലൻസ് വിശദീകരണം. ലൈഫ് കേസ് കാലത്ത് ഉപയോഗിച്ച ഫോണല്ല ഇതെന്ന് സരിത്ത് ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി കേസിന്‍റെ അന്വേഷണത്തിലൂടെ ഇപ്പോഴുന്നയിച്ചിരിക്കുന്ന ഈ ആരോപണങ്ങൾക്ക് പിന്നിൽ സ്വപ്നക്കു പിന്തുണയുമായി ആരെന്ന് കണ്ടെത്തുകയാണ് ഫോണ്‍ പരിശോധനയിലൂടെ സർക്കാർ ലക്ഷ്യം.

read more;മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ല. സ്വപ്ന നട്ടാൽ കുരുക്കാത്ത നുണ പറയുന്നു'; കെ ടി ജലീല്‍

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K