പൊലീസും എംവിഡിയും നേർക്കുനേർ; അടിക്ക് തിരിച്ചടി! ഇൻഷുറൻസുണ്ടായിട്ടും ജീപ്പിന് പിഴയിട്ട നടപടിയില്‍ കേസെടുത്ത് പൊലീസ്

Published : Jul 08, 2026, 10:42 AM IST
MVI fines police jeep

Synopsis

ഇൻഷുറൻസുള്ള പൊലീസ് വാഹനത്തിന് എംവിഡി ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് പിഴ ചുമത്തിയ സംഭവത്തില്‍ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. വെഹിക്കിൾ ഇൻസ്പെക്ടർ പി വി ബിജുവിനെതിരെയാണ് കേസെടുത്തത്. ഇതിന് പിന്നാലെ, എംവിഐയുടെ സ്വകാര്യ വാഹനത്തിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന രേഖകളും പൊലീസ് പുറത്തുവിട്ടു.

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ പൊലീസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തുടരുന്നു. ഇൻഷുറൻസുള്ള പൊലീസ് വാഹനത്തിന് എംവിഡി ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് പിഴ ചുമത്തിയ സംഭവത്തില്‍ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. വെഹിക്കിൾ ഇൻസ്പെക്ടർ പി വി ബിജുവിനെതിരെയാണ് കേസെടുത്തത്. കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതും സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിപ്പിച്ച് പൊലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനുമെതിരെയാണ് കേസ്. എംവിഡി പിഴ ചുമത്തിയതിന് പിന്നാലെ ഇന്നലെ പൊലീസ് ഇൻഷുറൻസ് രേഖകൾ പുറത്തുവിട്ടിരുന്നു.

വടക്കാഞ്ചേരി പൊലീസിൻ്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇൻഷുറൻസുണ്ടായിട്ടും പിഴയിട്ടത്. ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് എംവിഐ വാഹനം തടഞ്ഞ് നിർത്തുകയായിരുന്നു. ശേഷം പിഴയിടുകയും ചെയ്തു. പൊലീസ് വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ എംവിഐ വാർത്താക്കുറിപ്പിറക്കി. പിന്നാലെ വാഹനത്തിൻ്റെ ഇൻഷൂറൻസ് രേഖ പൊലീസ് പുറത്തുവിടുകയും ചെയ്തു. ഇൻഷുറൻസുള്ള വണ്ടിയ്ക്ക് എം വി ഐ പിഴയിട്ടത് നാലായിരം രൂപയാണ്.

എംവിഐയുടെ വാഹനത്തിനും പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ല

പൊലീസ് വാഹനത്തിന് എംവിഐ പിഴ ചുമത്തിയതിന് പിന്നാലെ എംവിഐയുടെ വാഹനത്തിനും പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ട് വടക്കാഞ്ചേരി പൊലീസ്. എംവിഐ പിവി ബിജുവിന്റെ സ്വകാര്യ വാഹനത്തിനാണ് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട്ടിലുണ്ടായത് തികഞ്ഞ അനാസ്ഥ, തുറന്നടിച്ച് വി എം സുധീരൻ; സത്യസന്ധമായ അന്വേഷണം നടത്തി ശിക്ഷിക്കണമെന്ന് ആവശ്യം
ഓപ്പറേഷൻ തൂഫാന് ആകെ നാണക്കേട്! മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, മൂന്ന് പേര്‍ക്ക് സസ്പെൻഷൻ