IPS ഓഫീസര്‍ തോക്കെടുത്തപ്പോള്‍ പിണറായിക്ക് വസ്ത്രം മാറേണ്ടി വന്നോ ?'ഗവര്‍ണറുടെ പരാമര്‍ശം ആരും വിശ്വസിക്കില്ല'

Published : Nov 10, 2022, 12:19 PM IST
IPS ഓഫീസര്‍ തോക്കെടുത്തപ്പോള്‍ പിണറായിക്ക് വസ്ത്രം മാറേണ്ടി വന്നോ ?'ഗവര്‍ണറുടെ പരാമര്‍ശം ആരും വിശ്വസിക്കില്ല'

Synopsis

അദ്ദേഹത്തിൻ്റെ രീതിയാണ് പിണറായിക്കും എന്ന് കരുതരുത്,പിണറായിയെ തോക്കു ചൂണ്ടി പേടിപ്പിച്ചു എന്നൊക്കെ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് നടത്തിയ വെളിപ്പെടുത്തല്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്.പിണറായിയെ തോക്കു ചൂണ്ടി പേടിപ്പിച്ചു എന്നൊക്കെ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു 'പിണറായി വിജയൻ ആരാണെന്ന് എനിക്കറിയാം,പണ്ട് കണ്ണൂരില്‍ കൊലക്കേസ് പ്രതിയെ മോചിപ്പിക്കാന്‍ചെന്നപ്പോള്‍ യുവ ഐപിഐസ് ഓഫീസര്‍ തോക്കെടുത്തു.15 മിനിറ്റിനുള്ളില്‍ പിണറായിക്ക് വീട്ടില്‍ പോയി വസ്ത്രം മാറേണ്ടി വന്നു'. ഇതായിരുന്നു കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ പരമാര്‍ശം.താന്‍ ആരാണെന്ന് ഗവര്‍ണര്‍ക്കറിയില്ലെന്ന്  മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെകുറിച്ച് താന്‍ പല പുസ്തകങ്ങളും രേഖകളും വായിച്ചു. അങ്ങിനെയാണ് ഈ വിവരം കിട്ടിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു

അടിയന്തരാവസ്ഥക്കാലത്ത്പിണറായിയെ പൊലീസ് പിടിച്ചിട്ടും കാലും പുറവും മാത്രമാണ് മർദ്ദിക്കാനായതെന്ന് എംവിഗോവിന്ദന്‍ പറഞ്ഞു. പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാം.ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല, അദ്ദേഹത്തിൻ്റെ രീതിയാണ് പിണറായിക്കും എന്ന് കരുതരുത്,കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും  പൊലീസിന് കഴിഞ്ഞില്ല.ഗവർണർമാരുടെ പ്രശ്നം ഒരു ദേശീയ വിഷയം ആയി കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനത്തും സമാനമായ പ്രശനമുണ്ടെന്നും എംവിഗോവിന്ദന്‍ പറഞ്ഞു.

-വളരേക്കാലമായി സുധാകരന് RSSമായി ബന്ധമുണ്ട്.സുധാകരൻ്റെ RSS നെ സഹായിച്ചു എന്ന പ്രസ്താവന അതിന് തെളിവാണ് .തലശ്ശേരി കലാപത്തിൽ സുധാകരൻ RSS നൊപ്പം നിന്നു എന്ന് വേണം മനസിലാക്കാൻ. പള്ളി അക്രമിക്കാൻ വന്ന RSS കലാപകാരികളെ സഹായിക്കാൻ സുധാകരൻ കൂട്ടു നിന്നു.സി പി എമ്മിനെ ആക്രമിക്കാനാണ് ആർ എസ് എസിന് സുധാകരൻ ആളെ അയച്ചു നൽകിയത്.അല്ലാതെ ശാഖ സംരക്ഷിക്കാനല്ല.തലശേരി കലാപകാലത്തായിരുന്നു ഇതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു

PREV
KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി