എൻ പ്രശാന്തിനെതിരെ വീണ്ടും കടുത്ത നടപടി; സർക്കാരിനെതിരെ സംസാരിച്ചതിന് സസ്പെൻഷൻ, ഒന്നര വർഷമായി വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലാണ്

Published : May 03, 2026, 11:43 AM IST
N Prasanth IAS

Synopsis

എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. സർക്കാരിനെതിരെ സംസാരിച്ചതിനാണ് നടപടി.  ഒന്നര വർഷമായി പ്രശാന്ത് വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലാണ്.

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. സർക്കാരിനെതിരെ സംസാരിച്ചതിനാണ് നടപടി. ഇന്നലെ രാത്രിയിൽ സസ്പെൻഷൻ ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. ഇതിന് ശേഷമാണ് പ്രശാന്തിന് കുറ്റപത്രം നൽകിയത്. ഒന്നര വർഷമായി പ്രശാന്ത് വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലാണ്. സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പുതിയ സസ്പെൻഷൻ.

ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്. നേരത്തെ ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് എൻ പ്രശാന്തി‍നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്​ ചൂണ്ടിക്കാട്ടി 2024​ നവംബര്‍ 11നാണ്​ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണനെയും ഇതേ ദിവസം​ സസ്പെൻഡ്​ ചെയ്തിരുന്നു. രണ്ട്​ ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്​പെൻഡ്​ ചെയ്തത്​ കേരളത്തിന്‍റെ സിവിൽ സർവീസ്​ ചരിത്രത്തിൽ ആദ്യവുമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് ഭർത്താവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
തർക്കം ഉണ്ടോ? ഒരു കോടി പന്തയം വെക്കാം; പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പി സി ജോർജ്