
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥൻ എൻ ചുമതലയേറ്റു. ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജിയായി വിരമച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം തുടരവേയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്.
എറണാകുളം സിബിഐ കോടതി, സംസ്ഥാന സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരം, എറണാകുളം എം.എ.സി.റ്റി കോടതി എന്നിവടങ്ങളിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. ഭാര്യ: ലളിത എസ്, മക്കൾ: ഹൈക്കോടതി അഡ്വക്കേറ്റ് മീനാക്ഷി എസ്, ഐശ്വര്യ എസ് (നിയമ വിദ്യാർത്ഥിനി), മാതാവ്: ഇ എസ് ലീല (റിട്ട.അദ്ധ്യാപിക).
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam