കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ ഓബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷൻ; 'മതാടിസ്ഥാനത്തിൽ സംവരണം രാഷ്ട്രീയ നേട്ടത്തിന്'

Published : Oct 31, 2025, 06:28 PM IST
hanse raj ahir

Synopsis

ഏത് സർവ്വേയുടെ അടിസ്ഥാനത്തിലാണ് സംവരണം എന്ന ചോദ്യത്തോട് സംസ്ഥാന സർക്കാർ പ്രതികരണം നൽകിയില്ലെന്ന് ചെയർമാൻ. മതത്തിൻറെ പേരിൽ മുഴുവനായി ഒബിസി സംവരണം നൽകാനാകില്ല. അതേ മതത്തിലെ പിന്നോക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നൽകാനെന്നും ചെയർമാൻ പറഞ്ഞു.

ദില്ലി: കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ ഓബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ ഹൻസ് രാജ് അഹിർ. മതാടിസ്ഥാനത്തിൽ മുസ്ലിം - ക്രിസ്ത്യൻ സമുദായത്തിന് സംവരണം നൽകിയത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ ആരോപിച്ചു. ഏത് സർവ്വേയുടെ അടിസ്ഥാനത്തിലാണ് സംവരണം എന്ന ചോദ്യത്തോട് സംസ്ഥാന സർക്കാർ പ്രതികരണം നൽകിയില്ല. മതത്തിൻറെ പേരിൽ മുഴുവനായി ഒബിസി സംവരണം നൽകാനാകില്ല. അതേ മതത്തിലെ പിന്നോക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നൽകാനെന്നും ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ പറഞ്ഞു.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയെന്നും 15 ദിവസത്തിനുള്ളിൽ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ചെയർമാൻ ഹൻസ് രാജ് അഹിർ പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒബിസി സംവരണം നടപ്പാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി
പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും