വാളയാര്‍ കേസില്‍ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

By Web TeamFirst Published Oct 28, 2019, 8:35 PM IST
Highlights

സംഭവം കമ്മീഷന്റെ  ലീഗൽ സെൽ പരിശോധിക്കുമെന്ന് കമ്മീഷൻ  ചെയർപേഴ്‍സണ്‍ പ്രിയങ്ക് കനൂഖോ പറഞ്ഞു. എംപി രാജീവ് ചന്ദ്രശേഖറിന്‍റെ ട്വീറ്റിനുള്ള മറുപടിയായാണ് ബാലാവകാശ കമ്മീഷന്‍റെ പ്രതികരണം.

ദില്ലി: വാളയാർ കേസിൽ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അറിയിച്ചു. സംഭവം കമ്മീഷന്റെ  ലീഗൽ സെൽ പരിശോധിക്കുമെന്ന് കമ്മീഷൻ  ചെയർപേഴ്‍സണ്‍ പ്രിയങ്ക് കനൂഖോ പറഞ്ഞു. ട്വിററ്റിലൂടെയാണ് അദ്ദേഹം  പ്രതികരിച്ചത്.

Sir We are taking cognisance legal team of is working on the issue. https://t.co/jifHaGQcKO

— प्रियंक कानूनगो Priyank Kanoongo (@KanoongoPriyank)

എംപി രാജീവ് ചന്ദ്രശേഖറിന്‍റെ ട്വീറ്റിനുള്ള മറുപടിയായാണ് ബാലാവകാശ കമ്മീഷന്‍റെ പ്രതികരണം. വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ ഉടന്‍ കേന്ദ്രം ഇടപെടണമെന്നാണ്  രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ നേരത്തെ ആവശ്യപ്പെട്ടത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്താണ്, ഉടന്‍ ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്.

കുറ്റകൃത്യം  മൂടിവെയ്ക്കാനായി രാഷ്ട്രീയ ഇടപെടല്‍ വാളയാര്‍ കേസില്‍ ഉണ്ടായിട്ടുണ്ട്. രണ്ട് കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ് ചെയ്തത്. ദേശീയ ബാലാവകാശ കമ്മീഷനും  കേന്ദ്ര മന്ത്രാലയവും നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നും  പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും കേരള ഗവര്‍ണറെയും ടാഗ് ചെയ്ത പോസ്റ്റില്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു.

Read Also: 'നീതി ലഭ്യമാക്കാന്‍ കേന്ദ്രം ഇടപെടണം'; വാളയാറിലെ കുരുന്നുകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ എംപി


 

click me!