സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാർട്ടി കൂടി, നാഷണൽ ഫാർമേഴ്‌സ് പാർട്ടി രൂപീകരിച്ചു; ജോർജ് ജെ മാത്യു പ്രസിഡന്റ്

Published : May 24, 2025, 11:37 AM ISTUpdated : May 24, 2025, 11:58 AM IST
സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാർട്ടി കൂടി, നാഷണൽ ഫാർമേഴ്‌സ് പാർട്ടി രൂപീകരിച്ചു; ജോർജ് ജെ മാത്യു പ്രസിഡന്റ്

Synopsis

പാർട്ടി രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകി. ഡ്രോൺ, സ്പ്രിംക്ലർ, റോക്കറ്റ് ഇവയിലൊന്നാകും ചിഹ്നം ആയി നൽകുക.

കോട്ടയം : സംസ്ഥാനത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി കൂടി വരുന്നു. നാഷണൽ ഫാർമേഴ്‌സ് പാർട്ടി പ്രഖ്യാപിച്ചു. കേരള കോൺഗ്രസ്‌ മുൻ ചെയർമാൻ ജോർജ് ജെ മാത്യുവാണ് പാർട്ടി പ്രസിഡന്റ്‌. മുൻ എംഎൽഎ എം.വി മാണിയാണ് വൈസ് പ്രസിഡന്റ്‌. മുൻ എംഎൽഎ പി എം മാത്യു ജനറൽ സെക്രട്ടറിയാകും. പാർട്ടി രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയതായി ജോർജ് ജെ മാത്യു അറിയിച്ചു. ഡ്രോൺ, സ്പ്രിംക്ലർ, റോക്കറ്റ് ഇവയിലൊന്നാകും ചിഹ്നം ആയി നൽകുക. ഉടൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങും. കർഷകർക്ക് ആവശ്യമായ ആനുകൂല്യങ്ങൾ നേടാൻ പ്രവർത്തിക്കും. മുൻ കേരള കോൺഗ്രസ് ചെയർമാനായ ജോർജ് ജെ മാത്യു. എഐസിസി അംഗം, കാഞ്ഞിരപ്പള്ളി എംഎൽഎ, മൂവാറ്റുപുഴ എംപി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 

 

 

 

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം