ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസയുമായി രാഷ്ട്രപതിയും രാഹുലും പ്രധാനമന്ത്രിയും

Published : Aug 21, 2021, 12:17 PM ISTUpdated : Aug 21, 2021, 12:20 PM IST
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസയുമായി രാഷ്ട്രപതിയും രാഹുലും പ്രധാനമന്ത്രിയും

Synopsis

വിളവെടുപ്പിന്‍റെ ഉത്സവമാണ് ഓണമെന്നും വിശ്രമമില്ലാതെ വേല ചെയ്യുന്ന കര്‍ഷകരാണ് ഓണക്കാലത്ത് പ്രാധാന്യമുള്ളവരെന്നും രാഷ്ട്രപതി. മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണാശംസ

മലയാളികള്‍ക്ക് ഓണാശംസയുമായി ദേശീയനേതാക്കള്‍.  വിളവെടുപ്പിന്‍റെ ഉത്സവമാണ് ഓണമെന്നും വിശ്രമമില്ലാതെ വേല ചെയ്യുന്ന കര്‍ഷകരാണ് ഓണക്കാലത്ത് പ്രാധാന്യമുള്ളവരെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റില്‍ പറയുന്നു. പ്രകൃതിയ്ക്ക് നന്ദി പറയാനുള്ള സമയമായും ഈ കാലത്തെ കാണണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ക്കുന്നു.

ഓണത്തിന്‍റെ ഭാഗമാകാന്‍ അനുവദിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഓരോ മലയാളിക്കും വയനാട് എംപി രാഹുല്‍ ഗാന്ധി ഓണാശംസ നേര്‍ന്നിരിക്കുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളിക്കും ഓണാശംസകള്‍ നേരുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ആശംസാ വിഡിയോയില്‍ വിശദമാക്കുന്നത്.

മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണാശംസ. ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന്റെ ആശംസകള്‍ക്കൊപ്പം ഏവരുടേയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നാണ് പ്രധാനമന്ത്രി മലയാളത്തില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ