
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി (40)ആണ് കൊല്ലപ്പെട്ടത്.
അയൽവാസിയായ ഗിരീഷാണ് രാജിയെ കല്ലെറിഞ്ഞത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.