തൃശൂരിൽ വീട് കയറി ആക്രമണം; യുവാവ് മരിച്ചു

Web Desk   | Asianet News
Published : Aug 21, 2021, 11:25 AM IST
തൃശൂരിൽ വീട് കയറി ആക്രമണം; യുവാവ് മരിച്ചു

Synopsis

ഇന്നലെ ഉച്ചയ്ക്കാണ് വീട്ടുടമയും കൂട്ടരും വടകക്കാരെ ആക്രമിച്ചത്. ​ഗുരുതരമായ പരിക്കേറ്റ സൂരജ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. മരിച്ച സൂരജിന്റെ സഹോദരനും പരിക്കുകളോടെ ചികിൽസയിലാണ്

തൃശൂർ: വീട് കയറിയുള്ള ആക്രമണത്തിൽ യുവാവ് മരിച്ചു. തൃശൂർ കിഴുത്താണിയിൽ ആണ് സംഭവം. വീട്ടുവാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു വീട് കയറി ആക്രമണം. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് വീട്ടുടമയും കൂട്ടരും വടകക്കാരെ ആക്രമിച്ചത്. ​ഗുരുതരമായ പരിക്കേറ്റ സൂരജ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. മരിച്ച സൂരജിന്റെ സഹോദരനും പരിക്കുകളോടെ ചികിൽസയിലാണ്. 

വീട്ടുടമസ്ഥൻ ലോറൻസ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

അന്തിമ കണക്കുകൾ വ്യക്തം, 2020 ത്തിനേക്കാൾ കുറവ്, ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിൽ 70.91 % പോളിങ്
എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്