
കൊച്ചി: കൊച്ചി കായലിൽ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവത്തില്‍ പ്രതികരിച്ച് നാവിക സേന. അപകടം പരിശീലനത്തിനിടെ അല്ലെന്ന് നാവികസേന നിലവില്‍ വ്യക്തമാക്കിയിട്ടുള്ളത്. നാട്ടിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ.
ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥന്‍ കൊച്ചിയിൽ എത്തിയത് എന്നാണ് വിവരം. തേവര പാലത്തിൽ നിന്ന് ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. പരിശീലനത്തിന്‍റെ ഭാഗമായാണ് പാലത്തില്‍ നിന്ന് ചാടിയത് എന്നാണ് ആദ്യം വന്ന വാര്‍ത്ത. നേവിയും ഫയർഫോഴ്സും തെരച്ചിൽ നടത്തി വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം