നവരാത്രിക്ക് ബെംഗളൂരു–തിരുവനന്തപുരം പ്രത്യേക ട്രെയിൻ അനുവദിച്ചു; സർവീസ് ഒക്ടോബർ 16ന്

Published : Oct 13, 2026, 07:44 PM IST
Train Ticket Booking pnr status check red bus

Synopsis

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു.

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു. ദക്ഷിണ റെയിൽവേയാണ് യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഈ പ്രത്യേക സർവീസ് പ്രഖ്യാപിച്ചത്. ബെംഗളൂരു – തിരുവനന്തപുരം (ഒക്ടോബർ 16, വ്യാഴം) വൈകിട്ട് 4.40-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. തിരുവനന്തപുരം –ബെംഗളൂരു (മടക്കയാത്ര): ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ബെംഗളൂരുവിൽ എത്തിച്ചേരും. സേലം, പാലക്കാട്‌, കോട്ടയം വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. പൂജാവെക്കേഷൻ പ്രമാണിച്ച് നാട്ടിലേക്ക് വരുന്ന മലയാളി യാത്രക്കാർക്കും ഐ.ടി ജീവനക്കാർക്കും ഏറെ ആശ്വാസകരമാകുന്നതാണ് പ്രത്യേക സർവീസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കായംകുളം ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകൾ വൈകുന്നു; റെയില്‍വേ അറിയിപ്പ്
'മകൻ ജീവനൊടുക്കാൻ കാരണം കൊടുങ്ങല്ലൂർ പൊലീസ്'; ഹൃദയഭേദകമായ തുറന്നുപറച്ചിലുമായി പിതാവ്; കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചെന്ന് ആരോപണം