
ആലപ്പുഴ : ചെന്നിത്തല നവോദയ വിദ്യാലയത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് റാഗിങ്ങെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദിച്ചുവെന്നാണ് രക്ഷിതാക്കൾ പോലീസില്‍ പരാതി നൽകി.യ പരാതി. എന്നാൽ റാഗിങ് ഉണ്ടായിട്ടില്ലെന്നാണ് നവോദയ സ്കൂൾ പ്രിൻസിപ്പൽ ജോളി ടോമി വിശദീകരിക്കുന്നത്. കുട്ടികൾ തമ്മിൽ ഉണ്ടായ പ്രശ്ങ്ങളുടെ തുടർച്ചയാണ് മർദ്ദനമുണ്ടായതെന്നും റാഗിങ്ങല്ലെന്നും ഹോസ്റ്റലിനുള്ളിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച 6 പ്ലസ് വൺ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തുവെന്നും പ്രിൻസിപ്പൽ വിശദീകരിക്കുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതർക്കും മാന്നാർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സ്കൂൾ അധികൃതർ വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി. കലക്ടറുടെ നിർദേശ പ്രകാരമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് മാന്നാർ പൊലീസ് അറിയിച്ചു.