
തിരുവനന്തപുരം: ഗൂഢാലോചനയിലൂടെയാണ് ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ ആദ്യമായി സ്ഥാനാർത്ഥിയാക്കിയതെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. പുതുപ്പള്ളിയിലെ കോൺഗ്രസുകാരെല്ലാം കാലുവാരികളാണ്. 53 വർഷമായിട്ടും വ്യക്തിവോട്ടുകൾ രാഷ്ട്രീയ വോട്ട് ആക്കാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരു വട്ടം ചക്ക വീണ് മുയൽ ചത്ത് എന്ന് കരുതി എല്ലാവട്ടവും ഉണ്ടാകില്ലെന്നും പിസി ചാക്കോ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
അതിനിടെ, ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്തെത്തി. പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. മരിച്ചാൽ ആ കുടുംബത്തിന്, പാർട്ടിക്ക് അയാൾ വേർപ്പെട്ടു. അത് സമൂഹത്തിനാകെയുള്ളതാണ്. അത് ഒരാളിൽ മാത്രമായല്ല, എല്ലാ പാർട്ടിയിലും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാൾ മരിച്ചാൽ ജനങ്ങൾ വരും. അതൊന്നും വോട്ടാകില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
മരിച്ചു പോയ ഉമ്മൻചാണ്ടി ശക്തനെന്ന് പറയുന്നത് അദ്ദേഹത്തെ ചെറുതാക്കുന്നതിന് തുല്യമാണ്. ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടി യോഗ്യനായിരുന്നില്ലേ. മരിച്ചതിന് ശേഷമാണോ യോഗ്യൻ. ഞങ്ങൾക്ക് ആ അഭിപ്രായമില്ല. അത് യുഡിഎഫിന്റെ അഭിപ്രായമാണെന്നും ഇപി ജയരാജൻ പറഞ്ഞു. നിയമവശങ്ങൾ പരിശോധിച്ചതിന് ശേഷം സർക്കാർ നടപടിയെടുക്കലാണ് ചെയ്യുന്നതെന്ന് എൻഎസ്എസിനെതിരെയുള്ള നാമജപ യാത്രക്കുള്ള കേസ് പിൻവലിക്കുന്ന വിഷയത്തിൽ ഇ.പി ജയരാജൻ പ്രതികരിച്ചു. കെ-റെയിൽ വരില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. കെ-റെയിലിനെ കുറിച്ച് ചിലർ തെറ്റായ ധാരണകൾ വെച്ച് പുലർത്തുകയാണ്. ആ ധാരണകൾ നീങ്ങുമ്പോൾ കെ-റെയിൽ വരുമെന്നും ഇപി കൂട്ടിച്ചേർത്തു.
ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടി യോഗ്യനായിരുന്നില്ലേ, പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ല: ഇ.പി ജയരാജൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam