ഇന്നലെ ഉദ്ഘാടനം നിർവ്വഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്തൂപമാണ് തകർക്കപ്പെട്ടത്. ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതാണെന്നാരോപിച്ച് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. 

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തു. ഇന്നലെ ഉദ്ഘാടനം നിർവ്വഹിച്ച ഉമ്മൻചാണ്ടിയുടെ സ്തൂപമാണ് തകർക്കപ്പെട്ടത്. ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതാണെന്നാരോപിച്ച് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. 

'മലയാളി നല്ല രീതിയിൽ ഓണമുണ്ണും, ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്': എംവി ഗോവിന്ദൻ

സമീപത്തായി നേരത്തെ സമീപത്തായി സി പി എമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ച് കൂടിയിട്ടുണ്ട്. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കോൺ​ഗ്രസ് പ്രവർത്തകരുമായി പൊലീസ് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംഭവം രാഷ്ട്രീയമായി പ്രയോ​ഗിക്കപ്പെടാൻ സാധ്യതയുണ്ട്. മൺമറഞ്ഞിട്ടും ഉമ്മൻ‌ചാണ്ടിയോടുള്ള ജനസ്നേഹം സിപിഎമ്മിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിക്കുന്നു. വരും ദിവസങ്ങളിൽ രാഷ്ട്രീയ ആയുധമായി പ്രയോ​ഗിക്കപ്പെടും. 

ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടി യോ​ഗ്യനായിരുന്നില്ലേ, പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ല: ഇ.പി ജയരാജൻ

https://www.youtube.com/watch?v=mji4d_-_A04