
എറണാകുളം: വഖഫ് ഭേദഗതിക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് എൻഡിഎ ഈ മാസം 9ന് മുനമ്പത്ത് ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കും.താങ്ക്യൂ മോദി എന്ന പേരിലുള്ള ബഹുജനക്കൂട്ടായ്മ കേന്ദ്ര മന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്യുമെന്ന് പികെ കൃഷ്ണദാസ് അറിയിച്ചു.ഇരകളോടൊപ്പമാണ് കേന്ദ്ര സർക്കാർ നിലക്കൊണ്ടിട്ടുള്ളത്
വേട്ടക്കാരെ സഹായിക്കാനാണ് കോൺഗ്രസ് സുപ്രീംകോടതിയിൽ പോയത്.ഇക്കാര്യത്തിൽ ഹൈബി ഈഡന്‍റെ താൽപര്യം അറിയാൻ ആഗ്രഹമുണ്ട്.9ന് ശേഷം എല്ലാ ജില്ലകളിലും താങ്ക്യൂ മോദി പരിപാടി നടത്തും.മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം ലഭ്യമാക്കുന്ന ചടങ്ങിലേക്ക് ഹൈബി ഈഡനെ പ്രത്യേകമായി ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു
ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിൽ ഉൾപ്പെടെ റെയ്ഡ് നടത്തിയത് ബിജെപിയല്ല, കേന്ദ്ര ഏജൻസിയാണ്.അതിന് മറുപടി പറയേണ്ട കാര്യം ബിജെപിക്കില്ല.എസ്എൻഡിപി പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്‍റെ പിന്നാക്കാവസ്ഥയാണ് മലപ്പുറം പരാമർശത്തിൽ വെള്ളാപ്പള്ളി സൂചിപ്പിച്ചത്.അത് പറയാനുള്ള അവകാശം വെള്ളാപ്പള്ളിക്കുണ്ട്; അതിൽ വെള്ളാപ്പള്ളി വ്യക്തത വരുത്തിയിട്ടുമുണ്ടെന്ന് പികെ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam