
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ ആര് വിചാരിച്ചാലും പ്രതിയെ രക്ഷിക്കാനാകില്ലെന്ന് ഉറപ്പ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബോസ്റ്റൽ സ്കൂളിൽ പ്രതിയെ അയച്ചത് കോടതിയാണ്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം, വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മരിച്ചവരുടെ കുടുംബങ്ങൾ ആരോപിക്കുന്നു. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതി സുഹൈലിനെ ജുവനൈൽ ഹോമിലേക്ക് വിട്ടെന്ന് മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചു. പ്രതി സുഹൈലിന്റെ സാമ്പത്തിക ശേഷി കേസിനെ സ്വാധീനിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് കാറപടത്തിൽ മരിച്ച ഇയാസിന്റെ കുടുംബം ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam