പുതിയ സംരംഭത്തിനായി 9 സംസ്ഥാനങ്ങളുമായി ചർച്ച തുടരുന്നു; കിറ്റെക്സ് എംഡി

By Web TeamFirst Published Jul 6, 2021, 7:51 AM IST
Highlights

സന്നദ്ധത അറിയിച്ചിട്ടുള്ള സംസ്ഥാനങ്ങളുമായി ഇന്നും ചർച്ച തുടരുമെന്നും അന്തിമ തീരുമാനം വിശദമായ പഠനത്തിന് ശേഷമെന്നുമാണ് കിറ്റെക്സ് ഗ്രൂപ്പിന്‍റെ നിലപാട്.
 

കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിന്‍റെ പുതിയ സംരംഭത്തിനായി ഒമ്പത് സംസ്ഥാനങ്ങളുമായുള്ള ചർച്ച തുടരുകയാണെന്ന് എം ഡി സാബു എം ജേക്കബ്. സന്നദ്ധത അറിയിച്ചിട്ടുള്ള സംസ്ഥാനങ്ങളുമായി ഇന്നും ചർച്ച തുടരുമെന്നും അന്തിമ തീരുമാനം വിശദമായ പഠനത്തിന് ശേഷമെന്നുമാണ് കിറ്റെക്സ് ഗ്രൂപ്പിന്‍റെ നിലപാട്.

അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടലും  തുടർന്നുള്ള വ്യവസായ മന്ത്രിയുടെ പ്രതികരണത്തിനോടും അനുകൂലമായ രീതിയില്ലല്ല കിറ്റെക്സ് മറുപടി പറഞ്ഞത്. സേവ് കിറ്റെക്സ് മുദ്രാവാക്യമുയർത്തി 9000 തൊഴിലാളികൾ കഴിഞ്ഞ ദിവസം കമ്പനിയിൽ പ്രതിഷേധ ജ്വാല നടത്തിയിരുന്നു.

കിറ്റക്സ് എം ഡി ഉന്നയിച്ച ആരോണങ്ങൾ സർക്കാർ തള്ളിയിരുന്നു. ജനപ്രതിനിധികളുടേയും കോടതിയുടേയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്പനിയിലെ പരിശോധനയെന്നാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം. ബെന്നി ബഹന്നാൻ എംപി ദേശീയമനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയും പി ടി തോമസ് നിയമസഭയിൽ ഉന്നയിച്ച ആരോപണവും പരിശോധിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ്, സർക്കാർ മുൻകൈ എടുത്തതല്ലെന്ന് വ്യക്തമാക്കിയായിരുന്നു വ്യവസായമന്ത്രി പി രാജീവിന്റെ ന്യായീകരണം. സാബു ജേക്കബിന്റെ ആരോപണങ്ങൾ ഗുഢലക്ഷ്യം വെച്ചുള്ളതാണെന്നും രാജീവ് വിമ‍ർശിച്ചു. 

അസന്റ് നിക്ഷേപസംഗമത്തിൽ 12.83 ശതമാനം പദ്ധതികളും തുടങ്ങിയെന്നും വ്യവസായമന്ത്രി വിശദീകരിച്ചു. എന്നാൽ
ആരോപണത്തിൽ ഉറച്ച് നിന്ന സാബുജേക്കബ് കോൺഗ്രസ് നേതാക്കളുടെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും പ്രതികരിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!