ലഹരി ഉപയോഗം ചോദ്യം ചെയ്തു; രണ്ടാനമ്മയ്ക് അന്യസംസ്ഥാനക്കാരന്‍റെ ക്രൂരമർദനം, പ്രതി പിടിയിൽ

Published : Oct 14, 2026, 09:22 PM ISTUpdated : Oct 14, 2026, 09:24 PM IST
nepal man arrested for assaulting stepmother in kollam

Synopsis

ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് രണ്ടാനമ്മയ്ക് അന്യസംസ്ഥാനക്കാരന്‍റെ ക്രൂരമർദനം

കൊല്ലം: ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് രണ്ടാനമ്മയ്ക് അന്യസംസ്ഥാനക്കാരന്‍റെ ക്രൂരമർദനം. പുനലൂർ ഐക്കരക്കോണം ഇഞ്ചത്തടം എസ് ഒ സദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന നേപ്പാൾ സ്വദേശി വിജയ് സിംങ് (23) ആണ് അറസ്റ്റിലായത്. ഗോപാൽ സിംഗിന്‍റെ ഭാര്യ ഷീല സിങ്ങിനെ ( 41 ) നെ ആണ് അടിച്ചു പരിക്കേൽപ്പിച്ചത്. പ്രതിയെ പുനലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു ഗോപാൽ സിംഗിന്‍റെ ആദ്യ ഭാര്യയിലെ മകൻ ആണ് വിജയ് സിംഗ്. മൂവരും ഒരുമിച്ച് ആയിരുന്നു താമസം. അമിതമായ ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് വിജയ് സിങിനെ ആക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഷീല സിങ്ങിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; കരുതിയിരിക്കണമെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്: കൊച്ചിയിൽ വീണ്ടും യുവാവ് അറസ്റ്റിൽ; 11 ഗ്രാം എംഡിഎംഎ കണ്ടെത്തി