1.83 കോടി ചെലവിൽ എട്ട് പുതുപുത്തൻ ബാസുകൾ, ആരോഗ്യ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു, നഴ്സിങ് സ്കൂളുകൾക്ക്

Published : Jun 16, 2025, 05:04 PM IST
Eight brand new buses at a cost of 1.83 crores, Health Minister flags off, for nursing schools

Synopsis

സംസ്ഥാനത്തെ 5 നഴ്‌സിംഗ് സ്‌കൂളുകൾക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്ററുകൾക്കും പുതിയ ബസുകൾ അനുവദിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ 5 നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കും അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്.

തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂര്‍ എന്നീ നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും തൈക്കാട് എസ്.സി./എസ്.ടി. ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍ഗോഡ് ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവയ്ക്കാണ് ബസ് അനുവദിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കേരള നഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. സോന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'