നെഹ്റു ട്രോഫി ജലമേള; പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ ചിത്രവും ഉൾപ്പെടുത്തി പുതിയ പോസ്റ്റർ, ചടങ്ങിൽ പങ്കെടുക്കുമെന്ന് കൊടിക്കുന്നിൽ

Published : Aug 19, 2026, 12:25 PM IST
nehru trophy poster

Synopsis

നെഹ്റു ട്രോഫി ജലമേളയിലെ പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ ചിത്രവും ഉൾപ്പെടുത്തി പുതിയ പോസ്റ്റർ തയ്യാറാക്കി സംഘാടകർ. പ്രൂഫ് നോക്കാൻ കൊടുത്ത നോട്ടീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കൾച്ചറൽ കമ്മിറ്റി

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയിലെ പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ ചിത്രവും ഉൾപ്പെടുത്തി പുതിയ പോസ്റ്റർ തയ്യാറാക്കി സംഘാടകർ. പ്രൂഫ് നോക്കാൻ കൊടുത്ത നോട്ടീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കൾച്ചറൽ കമ്മിറ്റി വിശദീകരിച്ചു. പോസ്റ്റർ തയ്യാറാക്കിയതിൽ നോട്ടക്കുറവ് ഉണ്ടായെന്നും പ്രതിഷേധം ഇല്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതികരിച്ചു. നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുക്കുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രചാരണങ്ങൾ തള്ളിയാണ് കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രതികരണം. തനിക്ക് പ്രതിഷേധം ഇല്ല. പോസ്റ്റർ അച്ചടിച്ചവരുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവായി മാത്രം കാണുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ കടുത്ത അതൃപ്തിയുമായി ആരോഗ്യമന്ത്രി; റിപ്പോർട്ടിൽ ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നുവെന്ന് വിലയിരുത്തൽ
കൃത്രിമ വെളിച്ചം വില്ലനായി; റോഡിലേക്ക് ഇഴഞ്ഞുനീങ്ങി, ഫ്ലോറിഡ തീരത്ത് 55 കടലാമക്കുഞ്ഞുങ്ങൾ ചത്ത നിലയിൽ