
കൊച്ചി: കൂത്താട്ടുകുളം ശ്രീധരീയം റോഡിൽ ടാറിംഗ് നടത്തിയതിന് പിന്നാലെ ക്രെയിൻ ഉപയോഗിച്ച് തടി കയറ്റിയതിനെ തുടർന്ന് റോഡ് തകരാറിലായതായി പരാതി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നുള്ള വലിയ തടി റോഡിലിറക്കി ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം. ക്രെയിൻ ഉപയോഗിച്ച് തടി കയറ്റുന്നതിനിടെ ടാർ പാളി പൊളിഞ്ഞ് പോയി. നാട്ടുകാർ പരാതി നൽകിയതോടെ നഗരസഭാ കൗൺസിലർമാർ ഇടപെട്ട് തടി കയറ്റൽ തടഞ്ഞു.
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ പി സി ഭാസ്കരനും മായാ വിശ്വനാഥനും നേതൃത്വത്തിൽ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മണ്ണ് കയറ്റി എത്തിയ ടിപ്പർ ലോറികളെയും കൗൺസിലർമാർ തടഞ്ഞു. റോഡിലെ ടാറിംഗ് പൂർണമായി ഉറപ്പുവരുത്തുന്നതുവരെ ഈ വഴിയിലൂടെ ഭാര വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു. തകർന്ന നിലയിലുള്ള ഈ റോഡിൽ മൂന്ന് ദിവസം മുൻപാണ് ടാറിംഗ് പൂർത്തിയാക്കിയിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam